പുസ്തക പരിചയം (ഒറ്റമരം നട്ട പെണ്‍കുട്ടി) / കെ പ്രദീപ്
(www.kvartha.com 23.10.2019) ''എനിക്കുള്ള അപ്പം തികച്ചും ഭൗതികമാണ്.. എന്നാല്‍ എന്റെ അയല്‍ക്കാരനുള്ള അപ്പം എന്നത് ഒരു ആത്മീയ ചോദ്യമാണ്' എന്ന റഷ്യന്‍ തത്വചിന്തകന്‍ നിക്കോളാസ് ബര്‍ദയേവിന്റെ വാക്കുകളാണ് ദേവദത്തന്റെ കഥകള്‍ വായിക്കുമ്പോള്‍ ഓര്‍മ വന്നത്. ധീരതയോടെ ജീവിതത്തിലേക്ക് നോക്കുന്ന എഴുത്തുകാരനാണ് ഈ പതിനാലുകാരന്‍. ക്ലാസ് മുറിയുടെ ചുവരുകള്‍ക്കിടയിലൊതുങ്ങാത്ത ഈ കുട്ടിയുടെ കാഴ്ചകള്‍ വയല്‍, പാര്‍ക്ക്, ലഹരി വില്‍പ്പന കേന്ദ്രം, ചേരി, പുറമ്പോക്കിലെ താമസക്കാര്‍, ബംഗ്ലാവ്, പഞ്ചായത്ത് ശ്മശാനം, വിധവയുടെ വീട്, റോഡപകട സ്ഥലം, ഭിക്ഷാടന മാഫിയ, അനാഥയായ മുത്തശ്ശിയുടെ വീട് എന്നിവിടങ്ങളിലെ ജീവിതത്തിലേക്കെത്തുന്നത് അപൂര്‍വ്വസുന്ദരമായ വായനാനുഭവമാണ്.
അന്യന്റെ വേദനകളെയും, നിസ്സഹായതകളെയും തൊടുന്നു ഓരോ കഥകളും... സ്വാര്‍ത്ഥതയുടെ ലോകത്ത് 'അയല്‍ക്കാരന്റെ അപ്പത്തെ' കുറിച്ച് ആകുലപ്പെടുന്നു എന്നത് തന്നെയാണ് ദേവദത്തന്‍ എന്ന കുട്ടിയുടെ നിലപാടും രാഷ്ട്രീയവും. 'ഒറ്റ മരം നട്ട പെണ്‍കുട്ടി' പോലെയുള്ള കഥകളുടെ പിറവിയും ഇങ്ങനെയാണ്. സ്‌കൂളിലെ വൃക്ഷതൈ വിതരണത്തില്‍ നിന്നും കിട്ടുന്ന മാവിന്‍ തൈ നടാന്‍ ഇടമില്ലാതെ അലയുന്ന പുറമ്പോക്കിലെ താമസക്കാരിയായ കുട്ടി ഒടുവില്‍ അച്ഛനെ അടക്കം ചെയ്ത ശ്മശാനത്തില്‍ ആ തൈ നടുന്നതാണ് കഥാതന്തു. ഒരേ സമയം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റെ ജീവിതവും പാരിസ്ഥിതിക പ്രശ്‌നവും അസാമാന്യമായ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കുന്ന കഥയാണ് 'ഒറ്റ മരം നട്ട പെണ്‍കുട്ടി'.
ഫാന്റസിയും യാഥാര്‍ഥ്യവും ഇടകലര്‍ത്തിയ രചന രീതിയാണ് ദേവദത്തന്റേത്. 'അപ്പു ഓടക്കുഴലെടുത്ത് വായിച്ചുകൊണ്ട് വയല്‍ വരമ്പിലൂടെ നടന്നു. പെട്ടെന്ന് കൊയ്ത്ത് കഴിഞ്ഞു തരിശായിക്കിടന്ന പാടത്ത് നിറയെ സൂര്യകാന്തിപ്പൂക്കള്‍ വിടര്‍ന്നു. ആ പൂക്കള്‍ക്കിടയില്‍ നിന്നും ഒരു കറുത്ത പക്ഷി പറന്നുയര്‍ന്നു മുകളിലേക്ക് പോയി. അവന്‍ വീണ്ടും ഓടക്കുഴല്‍ വായിച്ചു. അപ്പോള്‍ ആ ഗ്രാമം ഓടക്കുഴലിന്റെ സുഷിരത്തിലൂടെ അപ്രത്യക്ഷമായി...' ഗ്രാമോത്സവം എന്ന കഥ അവസാനിക്കുന്നതിങ്ങനെയാണ്...
സ്വപ്നത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും അതിര്‍വരമ്പുകള്‍ക്കിടയിലൂടെയുള്ള ഈ സര്‍ റിയലിസ്റ്റിക് സഞ്ചാരത്തിന് എഴുത്തിന്റെ ക്രാഫ്റ്റ് കൈവിരലുകളിലുണ്ടാകണം... ഭാഷ വരദാനമായി ലഭിച്ചവര്‍ സംസാരിക്കുന്നത് ദൈവത്തോടാണ് എന്ന കൊറിയന്തോസ് വചനം ഭാഷ വരദാനമായി ലഭിച്ച ദേവദത്തന്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് എന്ന് മാറ്റി പറയാനാണ് എനിക്കിഷ്ടം... വ്യത്യസ്ത പ്രേമേയങ്ങള്‍ പറയുന്ന, വ്യത്യസ്ത ജീവിത പരിസരങ്ങള്‍ അടയാളപ്പെടുത്തുന്ന പതിനൊന്നു കഥകള്‍ അടങ്ങിയതാണ് 'ഒറ്റ മരം നട്ട പെണ്‍കുട്ടി' എന്ന കഥാസമാഹാരം. തനിക്കുചുറ്റുമുള്ള ജീവിതത്തെ ധീരതയോടെ നോക്കുന്ന, കഥയെഴുത്തിന്റെ മര്‍മമറിയുന്ന ദേവദത്തന്‍ എന്ന കുട്ടിയുടെ വരവറിയിക്കുന്നതാണ് ഈ പുസ്തകം.
Keywords: Kerala, Article, Book, Ota Maram Natta Penkutty - Book Review by K Pradeep, Devadathan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.