കുട്ടിക്കാലത്ത് അതുപോലെയാകണമെന്ന് തോന്നി, അസഹനീയമായ വേദനയെയും കാര്യമാക്കാതെ ഗംഭീരന്‍ ദ്രംഷ്ടകള്‍ വായിലുറപ്പിച്ചു, രക്തത്തിന്റെ രുചിയും മണവും ഇഷ്ടപ്പെട്ടു, സൂര്യപ്രകാശത്തെ ഇഷ്ടമല്ലാതായി; യക്ഷിയുടെ രൂപം സ്വന്തമാക്കാന്‍ വേണ്ടി ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തി 24കാരി

ഹെൽ‌സിങ്കി: (www.kvartha.com 09.11.2019) കുട്ടിക്കാലത്ത് യക്ഷികളെ കുറിച്ച് കേട്ടപ്പോള്‍ തന്നെ അവരെ പോലെയാകണമെന്ന് തീര്‍ച്ചപ്പെടുത്തിയ ഫിന്‍ലന്‍ഡ് സ്വദേശിനിയായ 24കാരി ജൂലിയ കംപൂലെയ്‌നന്‍ ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തി. 39,224 രൂപയോളം മുടക്കി കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ ഇവര്‍ ഗംഭീരന്‍ ദ്രംഷ്ടകള്‍ സ്ഥിരമായി വായിലുറപ്പിച്ചു. താടിയെല്ലിന് കടുത്ത വേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ആ പല്ലുകള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ജൂലിയ പറയുന്നു.

എങ്ങനെയൊക്കെ യക്ഷിയാകാം എന്നതിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ വായിച്ചു പഠിച്ചു. സിനിമകളില്‍ കാണുന്ന യക്ഷികളുടെ പല സ്വഭാവ സവിശേഷതകളും തനിക്കുണ്ടെന്ന് ജൂലിയ സ്വയം അവകാശപ്പെടുന്നു. സൂര്യപ്രകാശത്തെ ഇഷ്ടമല്ലെന്നും രക്തത്തിന്റെ രുചിയും മണവും താന്‍ ഇഷ്ടപ്പെടുന്നതായും ഇവര്‍ പറയുന്നു. രക്തത്തിന്റെ മണമടിച്ചാലോ തീര്‍ച്ചയായും പരിസരങ്ങളിലെവിടെയെങ്കിലും രക്തമുണ്ടാകും. മുറിവുകളൊക്കെയുണ്ടായാല്‍ രക്തം രുചിക്കും. എന്നാല്‍ രക്തത്തിനു വേണ്ടി എന്നെയോ മറ്റാരെയെങ്കിലുമോ മുറിപ്പെടുത്താന്‍ താന്‍ തയ്യാറെല്ലെന്നും ജൂലിയ കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കാലത്ത് അതുപോലെയാകണമെന്ന് തോന്നി, അസഹനീയമായ വേദനയെയും കാര്യമാക്കാതെ ഗംഭീരന്‍ ദ്രംഷ്ടകള്‍ വായിലുറപ്പിച്ചു, രക്തത്തിന്റെ രുചിയും മണവും ഇഷ്ടപ്പെട്ടു, സൂര്യപ്രകാശത്തെ ഇഷ്ടമല്ലാതായി; യക്ഷിയുടെ രൂപം സ്വന്തമാക്കാന്‍ വേണ്ടി ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തി 24കാരി

പ്രണയജീവിതത്തില്‍ യക്ഷിയുടെ രൂപം വില്ലനായിട്ടുണ്ട്. താന്‍ കടിക്കുമോയെന്നും മൂര്‍ച്ചയേറിയ ഉളിപ്പല്ലുകള്‍ കൊണ്ട് മുറിവുണ്ടാകുമോയെന്നും പങ്കാളിക്ക് വല്ലാത്ത ഭയമുണ്ടെന്നും ഇവര്‍ പറഞ്ഞു. സ്വപ്നലോകത്തില്‍ യക്ഷികള്‍ സൂര്യനെ കാണാതെ ജീവിതം മുഴുവന്‍ ഇരുട്ട് ആഘോഷിച്ച് ജീവിക്കുന്നവരാണ്. ഇപ്പോഴുള്ള ലോകം മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. എല്ലാം സംഭവിക്കുന്നത് പകലാണ്. തന്റെ ജീവിതത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ഒരു സന്ദേശമാണെന്നും അവനവനായിത്തന്നെ ആയിരിക്കാന്‍ ശ്രമിക്കുക എന്നും അങ്ങനെ തന്നെ ജീവിക്കുക എന്നും ജൂലിയ വ്യക്തമാക്കി.

കുട്ടിക്കാലത്ത് അതുപോലെയാകണമെന്ന് തോന്നി, അസഹനീയമായ വേദനയെയും കാര്യമാക്കാതെ ഗംഭീരന്‍ ദ്രംഷ്ടകള്‍ വായിലുറപ്പിച്ചു, രക്തത്തിന്റെ രുചിയും മണവും ഇഷ്ടപ്പെട്ടു, സൂര്യപ്രകാശത്തെ ഇഷ്ടമല്ലാതായി; യക്ഷിയുടെ രൂപം സ്വന്തമാക്കാന്‍ വേണ്ടി ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തി 24കാരി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  World, News, Woman, Blood, ‘Real life’ vampire woman who has permanent fangs says she can smell blood from distance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia