കനിവ് തുണയായി: യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

 


കണ്ണൂര്‍: (www.kvartha.com 04.03.2020) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ശ്രീകണ്ഠപുരം എള്ളരിഞ്ഞി പാരാട്ടു കുന്നില്‍ രജീഷിന്റെ ഭാര്യ പ്രവീണ(30)യാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ പത്തരമണിയോടെയാണ് സംഭവം.

ബാങ്ക് ജീവനക്കാരിയായ പ്രവീണയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ പ്രവീണയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

കനിവ് തുണയായി: യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് ആംബുലന്‍സ് ആവശ്യപ്പെട്ട് ഡോക്ടറുടെ സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിന് സന്ദേശം കൈമാറി.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിഷയും, പൈലറ്റ് ധനേഷും സ്ഥലത്തെത്തി പ്രവീണയെ ആംബുലന്‍സിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുറുമാത്തൂര്‍ വെച്ച് ചൊവ്വാഴ്ച രാവിലെ 11.20 മണിയോടെ പ്രവീണ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

പ്രസവം എടുത്തശേഷം അമ്മക്കും കുഞ്ഞിനും നിഷ പ്രഥമ ശുശ്രൂഷ നല്‍കി. ഒപ്പമുണ്ടായിരുന്ന പ്രവീണയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സ് പൈലറ്റ് ധനേഷ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords:  Woman gives birth to baby in ambulance, Kannur, News, Local-News, Ambulance, Pregnant Woman, Message, Doctor, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia