പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ പുതിയ ട്രസ്റ്റിയായി പി എം ഗംഗാധരന്‍ ചുമതലയേറ്റു
Apr 9, 2020, 11:25 IST
കണ്ണൂര്‍: (www.kvartha.com 09.04.2020) പറശ്ശിനിക്കടവ് മടപ്പുരയിലെ പുതിയ ട്രസ്റ്റി ആന്‍ഡ് ജനറല്‍ മാനേജരായി പി എം ഗംഗാധരന്‍ ചുമതല ഏറ്റെടുത്തു. നിലവിലെ ട്രസ്റ്റിയായ പി എം മുകുന്ദന്‍ മടയന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേര്‍ സഹോദരനും ആചാരപ്രകാരം പിന്‍ഗാമി കൂടിയായ പി എം ഗംഗാധരന്‍ ചുമതല ഏറ്റെടുത്തത്. കണ്ണൂര്‍ ചാലാട് സ്വദേശിയായ രേണുകയാണ് ഭാര്യ. രജൂള്‍, സജൂള്‍ എന്നിവരാണ് മക്കള്‍.
തന്റെ മുന്‍ഗാമികള്‍ ചെയ്യ്തതു പൊലെ മടപ്പുരയിലെത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, മടപ്പുരയില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭക്തജനങ്ങളുടെയും അനുഗ്രഹാശിസ്സുകള്‍ തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് പറശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം ട്രസ്റ്റി മുകുന്ദന്‍ മടയന്‍ (91) നിര്യാതനായത്. തളാപ്പ് ജുമാ മസ്ജിദ് റോഡിലെ ജാനകി നിവാസിലായിരുന്നു അന്ത്യം. പറശ്ശിനി മടപ്പുര തറവാട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭൗതികശരീരം പറശ്ശിനി തറവാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. 2009 മുതല്‍ പറശ്ശിനി മടപ്പുര ട്രസ്റ്റിയും ജനറല്‍ മാനേജരുമായിരുന്നു ഇദേഹം. സഹോദരങ്ങള്‍: ഗംഗാധരന്‍, ജാനകി, വിജയന്‍, പങ്കജാക്ഷി, ശാന്തകുമാരി, രാജലക്ഷ്മി, പരേതയായ പത്മാവതി.
Keywords: Kannur, News, Kerala, Religion, Temple, Parassinikkadavu Muthappan temple, P M Gangadharan, Trustee, P M Gangadharan new trustee of Parassinikkadavu Muthappan temple

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.