കൊവിഡ് ദുരിതാശ്വാസം: മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000കോടി രൂപയുടെ കുടുംബശ്രീ ലോണ്‍ വാമൊഴി ആകരുത്: വിമണ്‍ ഇന്ത്യ
Apr 25, 2020, 18:31 IST
കാസര്‍കോട്: (www.kvartha.com 25.04.2020) കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിയുടെ കുടുംബശ്രീ ലോണ്‍ വെറും വാമൊഴി ആകാതെ, എത്രയും വേഗം നടപ്പിലാക്കാന്‍ ശ്രമിക്കണമെന്ന് വിമണ്‍ ഇന്ത്യ മൂവ്മെന്റ് (WIM) കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏപ്രില്‍ പത്തിനകം കുടുംബശ്രീ വഴി പണമെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം പണം ലഭ്യമാക്കാനുള്ള തുടര്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നാണ് മനസ്സിലാവുന്നത്.
സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മറ്റിയുടെ (SLBC) അനുമതി ഇതുവരെയും കിട്ടിയിട്ടില്ല. കൃത്യവും ഫലപ്രദവുമായ കൂടിയാലോചനകള്‍ നടത്താതെയാണ് മുഖ്യമന്ത്രി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് കുടുംബശ്രീ ലോണിന്റ കാര്യത്തിലുള്ള അനിശ്ചിതത്വം വ്യക്തമാക്കുന്നത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം നിത്യവൃത്തി പോലും മുടങ്ങിപ്പോയ ആയിരക്കണക്കിന് സ്ത്രീകളാണ് ലോണ്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നത്. സാങ്കേതിക തടസങ്ങള്‍ ഉന്നയിക്കാതെ ലോണ്‍ എത്രയും വേഗം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: Women India about Kudumbasree loan, Kasaragod, Chief Minister, Loan, Declaration, Kerala.

വിമണ്‍ ഇന്ത്യ മൂവ് മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശാനിദ ഹാരിസ്, സെക്രട്ടറി ഫസീല പാലിച്ചിയടുക്ക, ട്രഷറര്‍ നജ് മുന്നിസ റഷീദ്, ജില്ലാകമ്മിറ്റി അംഗം കെ എ ജമീല, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Women India about Kudumbasree loan, Kasaragod, Chief Minister, Loan, Declaration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.