കാട്ടാന ചെരിഞ്ഞ കേസിലും പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍

 


പാലക്കാട്: (www.kvartha.com 06.06.2020) മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ കാട്ടാന പടക്കം പൊട്ടി ചെരിഞ്ഞ സംഭവത്തില്‍ അറസ്റ്റില്‍ ആയ മൂന്നാം പ്രതി വില്‍സണ്‍ ജോസഫിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് പ്രതിയെ ഹാജരാക്കിയത്. ആളൂര്‍ അസ്സോസിയേറ്റിലെ അഭിഭാഷകന്‍ ഷെഫിന്‍ അഹമ്മദ് ആണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

കാട്ടാന ചെരിഞ്ഞ കേസിലും പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍

സ്‌ഫോടക വാസ്തു കയ്യില്‍ വെച്ചതിനു പോലീസും, വന്യ ജീവികളെ വേട്ടയാടിയതിനു വനം വകുപ്പും കേസ് എടുത്തിരുന്നു. ഇതില്‍ ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീമിനും, മകന്‍ റിയാസുദീനും വേണ്ടി ആളൂര്‍ തന്നെ ഹാജരാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തേങ്ങയില്‍ പടക്കം നിറച്ചു പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ ആണ് ആന കുടുങ്ങിയത് എന്നാണ് വില്‍സണ്‍ മൊഴി നല്‍കിയത്. ഈ കേസില്‍ ഒരു സൗത്ത് ഇന്ത്യന്‍ ലോബിക്ക് പങ്ക് ഉണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. സൗത്ത് ഇന്ത്യയില്‍ നിന്ന് ആനക്കൊമ്പ്, പുലിത്തോല്‍, മാന്‍ കൊമ്പ് എന്നിവ കയറ്റി അയക്കുന്ന ബോംബെ ബന്ധങ്ങള്‍ ആണോ ആളൂരിനെ ഈ കേസ് ഏല്‍പ്പിച്ചത് എന്ന ഒരു സംശയവും ഇതിനു പിന്നിലുണ്ട്. കാരണം മലപ്പുറത്തെ മാന്‍ കൊമ്പ് വേട്ട കേസിലും ആളൂര്‍ തന്നെയാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായത്.

Keywords:  News, Kerala, Palakkad, Elephant, Death, Police, Case, Accused, Advocate, Adv Aloor for Elephant Death Case Accused
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia