ജോസഫൈന്‍ തറ രാഷ്ട്രീയക്കാരി; വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി
Jun 6, 2020, 20:48 IST
കണ്ണൂര്‍: (www.kvartha.com 06.06.2020) പാര്‍ട്ടി കോടതി വിഷയത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. സി പി എം ഒരേ സമയം കോടതിയും പൊലീസുമാണെന്ന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയത്.
എം സി ജോസഫൈന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് താനിരിക്കുന്ന സ്ഥാനം മറന്നു കൊണ്ടാണ്. ജോസഫൈന്‍ നടത്തിയ പ്രസ്താവന അവരുടെ തറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ അവര്‍ യോഗ്യയല്ല. അവരെ ഉടന്‍ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജീവിത വിഷമം അനുഭവിക്കുന്ന വനിതകള്‍ക്ക് സാന്ത്വനം നല്‍കേണ്ട അവര്‍ പാര്‍ട്ടിയോട് കാണിക്കുന്ന കൂറ് ജനാധിപത്യപരമായി ഇരിക്കേണ്ട സ്ഥാനത്തിന് യോജിച്ചതല്ലെന്നും കെ സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Keywords: News, Kerala, Kannur, K.Sudhakaran, MP, Women, Criticism, Media, Politics, CPM, K Sudhakaran MP Criticizes Women's Commission Chairperson
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.