''ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നു, 'കം സെപ്റ്റംബര്‍' എന്ന ലേഖനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം'': കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 26.07.2020) അരുന്ധതി റോയിയുടെ ലേഖനം പാഠപുസ്തകത്തില്‍ കൊടുത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാലിക്കറ്റ് സര്‍വകലാശാല ബിഎ ഇംഗ്ലിഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ 'കം സെപ്റ്റംബര്‍' എന്ന ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

''ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നു, 'കം സെപ്റ്റംബര്‍' എന്ന ലേഖനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം'': കെ സുരേന്ദ്രന്‍

കശ്മീരില്‍ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടന്‍ പിന്‍വലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വന്‍ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍ നിന്നാണ് വിദ്യാഭ്യാസ വകുപ്പ് അച്ചാരം വാങ്ങിയത്?

ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഫാഷിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിന്റെ ലക്ഷ്യം ക്യാംപസുകളെ മതത്തിന്റെ പേരില്‍ വിഭജിക്കലാണ്. കശ്മീരില്‍ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പലസ്തീനെ പോലെ സാമ്രാജ്യത്വത്തിന്റെ രക്തംപുരണ്ട സംഭാവനയാണ് കശ്മീരെന്ന് സമര്‍ഥിക്കുന്നതും ഭീകരവാദികളുടെ ഭാഷയാണ്.

കശ്മീര്‍ രാജ്യത്തിന്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തകം പഠിപ്പിക്കാനും പഠിക്കാനുമാവുക? അല്‍ഖായിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍ക്കൊള്ളിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. സുരേന്ദ്രന്‍ പറഞ്ഞു.

Keywords: News, Kerala, Thiruvananthapuram, K. Surendran, Politics, Writer, Education, Book, Case, Allegation, K Surendran against the inclusion of Arundhati Roy's article in the textbook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia