പരാജയം സമ്മതിക്കൂ; ട്രംപിനോട് മരുമകന്‍ ജാര്‍ദ് കുഷ്നര്‍

 

വാഷിംഗ്ടണ്‍: (www.kvartha.com 08.11.2020) അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ഡൊണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കാതെ ഇപ്പോഴും ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഭരണത്തുടര്‍ച്ച നേടാതെ പുറത്താകുന്ന പ്രസിഡന്റുമാരുടെ നിരയിലേക്ക് ട്രംപും എത്തിയതോടെയാണ് അതിനോട് പൊരുത്തപ്പെടാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. 

ഇതിനിടെ പരാജയം സമ്മതിക്കാന്‍ ട്രംപിനോട് അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും മുഖ്യ ഉപദേശകനുമായ ജാര്‍ദ് കുഷ്നര്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കുഷ്നറെ ഉദ്ധരിച്ച് അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ സി എന്‍ എന്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കണമെന്ന് കുഷ്നര്‍ ട്രംപിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും നിയമപോരാട്ടം അടക്കം തുടങ്ങിയേക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവിന്റെ ഇടപെടല്‍.  പരാജയം സമ്മതിക്കൂ; ട്രംപിനോട് മരുമകന്‍ ജാര്‍ദ് കുഷ്നര്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ആധിപത്യം ഉറപ്പിച്ചാണ് ബൈഡന്‍ വിജയിച്ചത്. 279 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന്‍ അധികാരം ഉറപ്പിച്ചത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ ശനിയാഴ്ച വൈകിട്ട് 270 ഇലക്ടറല്‍ വോട്ടുകള്‍ എന്ന കടകമ്പ ബൈഡന്‍ മറികടന്നു. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രഡിസന്റ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല.

Keywords:  Trump's Son-In-Law Approached Him About Conceding Election: Reports, Washington, America, Donald-Trump, Election, Politics, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia