സ്വത്തിനുവേണ്ടി മറഡോണയുടെ മക്കള്‍ തമ്മില്‍ തര്‍ക്കം; നിയമയുദ്ധത്തിന് സാധ്യത

 


ബ്യൂനസ് ഐറിസ്: (www.kvartha.com 02.12.2020) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ സ്വത്തിന്റെ പേരില്‍ നിയമയുദ്ധം നടന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മാറഡോണ വില്‍പത്രം എഴുതിവച്ചിട്ടില്ലെന്നതിനാല്‍ തന്നെ മക്കള്‍ തമ്മില്‍ നിയമപ്പോരാട്ടം നടന്നേക്കുമെന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വത്തിനായി മറഡോണയുടെ എട്ടു മക്കളും കോടതി കയറിയേക്കാം. സ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ചും തര്‍ക്കമുയര്‍ന്നേക്കാം. അര്‍ജന്റീനയിലെ നിയമപ്രകാരം മരിച്ചയാളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും അവകാശമുണ്ട്. മറഡോണയുടെ മക്കളില്‍ നാലു പേരാണ് അര്‍ജന്റീനയിലുള്ളത്. മൂന്നു പേര്‍ ക്യൂബയിലും ഒരാള്‍ ഇറ്റലിയിലുമാണ്. സ്വത്തിനുവേണ്ടി മറഡോണയുടെ മക്കള്‍ തമ്മില്‍ തര്‍ക്കം; നിയമയുദ്ധത്തിന് സാധ്യത
ഭൂമി, കെട്ടിടങ്ങള്‍, ആഭരണങ്ങള്‍, ആഡംബര കാറുകള്‍ എന്നിങ്ങനെ മാറഡോണയ്ക്കു വന്‍ സമ്പാദ്യമുണ്ടെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീന, സ്‌പെയിന്‍, ഇറ്റലി, യുഎഇ, ബെലാറൂസ്, മെക്‌സിക്കോ എന്നിവിടങ്ങളിലെല്ലാം മറഡോണയ്ക്കു സ്വത്തുണ്ടെന്നാണ് അറിയുന്നത്. വിവിധ ക്ലബ്ബുകളുമായുള്ള കരാറില്‍ കോടിക്കണക്കിനു രൂപ സ്വന്തമാക്കിയ മറഡോണയ്ക്കു വിവിധ ബ്രാന്‍ഡുകളുടെ പരസ്യ മോഡല്‍ എന്ന നിലയിലും വരുമാനമുണ്ടായിരുന്നു.

എന്നാല്‍, മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യില്‍ 5 ലക്ഷം ഡോളറേ (3.67 കോടി രൂപ) ഉണ്ടായിരുന്നുള്ളൂവെന്നാണ് ഒരു വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകളിലുള്ളത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ താരത്തിന് ഏറെ പണം നഷ്ടപ്പെട്ടു. തന്റെ സമ്പാദ്യം തട്ടിയെടുത്തെന്നാരോപിച്ച് മുന്‍ ഭാര്യ ക്ലോഡിയയ്‌ക്കെതിരെ ഇടക്കാലത്ത് അദ്ദേഹം കേസ് കൊടുത്തിരുന്നു.

ക്ലോഡിയയുടെ പെണ്‍മക്കളായ ഡല്‍മ, ജിയാനിന എന്നിവരാണ് അവസാനകാലത്തു മറഡോണയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ആശുപത്രിവാസത്തിനുശേഷം മറഡോണ താമസിച്ചതും പെണ്‍മക്കളുടെ വീടിനു സമീപത്തായിരുന്നു.

അതേസമയം മക്കളുടെ പരാതിയില്‍, മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്കിന്റെ വീട്ടിലും ഓഫിസിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇതുവരെ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. മൊഴി നല്‍കാന്‍ ഡോക്ടര്‍ കഴിഞ്ഞദിവസം പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെത്തിയെങ്കിലും കേസെടുക്കാത്തതിനാല്‍ അവര്‍ ഡോക്ടറെ മടക്കി അയച്ചു. മറഡോണയുടെ മരണത്തില്‍ തന്നെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്നു കഴിഞ്ഞ ദിവസം ഡോക്ടര്‍ ആരോപിച്ചിരുന്നു. നവംബര്‍ 25 ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മാറഡോണ മരിക്കുന്നത്.

Keywords:  Maradona's Inheritance: Who Will Legally Fight for His Fortune, and How Much Money Are We Talking About?, Argentina, News, Football Player, Football, Dead, Children, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia