ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി; ജനുവരി മുതല്‍ പ്രാബല്യത്തില്‍

 


മസ്‌കത്ത്: (www.kvartha.com 21.12.2020) ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി. 2021 ജനുവരി മുതല്‍ ജലത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടിവരും. സബ്‌സിഡികള്‍ അര്‍ഹരായ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതിയിലെ നിര്‍ദേശ പ്രകാരമാണ് നിരക്ക് വര്‍ധന. ഓരോ വര്‍ഷവും നിരക്ക് വര്‍ധനവ് ഉണ്ടാകും. വിദേശികളുടെ താമസയിടങ്ങളിലെ വൈദ്യുതി സബ്‌സിഡി 2023ഓടെയും ജല സബ്‌സിഡി 2024ഓടെയും പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതി. ഈ മേഖലയിലെ എല്ലാ സബ്‌സിഡികളും 2025ഓടെയാണ് പൂര്‍ണമായി ഒഴിവാകുന്നത്. 

വൈദ്യുതി, ജല വിതരണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിന് പുറമെ ഗാര്‍ഹിക, വ്യവസായിക, കാര്‍ഷിക മേഖലകളിലെയടക്കം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ഇതുവരെ നല്‍കി വന്നിരുന്നു. ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് സര്‍ക്കാരിന്റെ സാമ്പത്തിക ഭാരവും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സബ്‌സിഡി ഒഴിവാക്കുന്നതിനായുള്ള തീരുമാനം. ഗാര്‍ഹിക മേഖലയിലെ വൈദ്യുതി നിരക്കുകള്‍ക്ക് 1987ന് ശേഷം മാറ്റം വന്നിട്ടില്ല.

ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി; ജനുവരി മുതല്‍ പ്രാബല്യത്തില്‍

Keywords:  Muscat, News, Gulf, World, Electricity, Water, Oman, Oman raises water and electricity tariffs 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia