മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്; പരിശോധന നടത്തുന്നത് ബേക്കല്‍ പൊലീസ്

 


കൊല്ലം: (www.kvartha.com 01.12.2020) മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടിലും ഓഫീസിലും റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ഗണേഷ്‌കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്; പരിശോധന നടത്തുന്നത് ബേക്കല്‍ പൊലീസ്
ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാര്‍ സാധാരണ താമസിക്കുന്നത്. അതിനാലാണ് ഓഫീസില്‍ പരിശോധന നടത്തുന്നത്. കേസിലെ സുപ്രധാനമായ തെളിവുകള്‍ പ്രദീപിന്റെ മൊബൈല്‍ ഫോണിലാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത്. ഈ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എന്നാല്‍ ഈ സമയം കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഓഫീസിലുണ്ടായിരുന്നില്ല. ബേക്കല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം, പത്തനാപുരത്തെ ഓഫിസില്‍ പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കൊട്ടാരക്കര ഓടനാവട്ടത്തെ പ്രദീപിന്റെ വീട്ടില്‍ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്.

കേസില്‍ ചൊവ്വാഴ്ചയാണ് പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചത്.

Keywords:  Police raid houses of Ganesh Kumar, Pradeep Kumar, Kollam, News, Ganesh Kumar, Raid, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia