വ്യാജ വോടര്‍മാരെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബൂത് ലെവല്‍ ഓഫീസറെ മര്‍ദിച്ച് കൊലപ്പെടുത്തി

 



ലഖ്നൗ: (www.kvartha.com 27.12.2020) വോടര്‍ പട്ടികയില്‍ വ്യാജ വോടര്‍മാരെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബൂത് ലെവല്‍ ഓഫീസറെ മര്‍ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. 45 കാരനായ സൂരജ്പാല്‍ വര്‍മ്മയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ബാര്‍ഖെഡ പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം.

പല്ലവ് ജയ്‌സ്വാള്‍ എന്നയാള്‍ വ്യാജ വോടര്‍മാരെ ഉള്‍പ്പെടുത്താന്‍ സൂരജ്പാലിനെ നിര്‍ബന്ധിച്ചെന്നും അദ്ദേഹം വിസമ്മതിച്ചപ്പോള്‍ ഇയാള്‍ സൂരജ്പാലിനെ അധിക്ഷേപിച്ച് സ്‌കൂളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ചതായുമാണ് പറയുന്നത്. തുടര്‍ന്ന് സൂരജ്പാല്‍ അബോധാവസ്ഥയില്‍ ആയതോടെ ജയ്‌സ്വാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു.

വ്യാജ വോടര്‍മാരെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബൂത് ലെവല്‍ ഓഫീസറെ മര്‍ദിച്ച് കൊലപ്പെടുത്തി


സംഭവത്തെക്കുറിച്ച് ഗ്രാമവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സൂരജ്പാലിന്റെ മകന്‍ സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പിതാവ് മരിച്ചുവെന്ന് മകന്‍ പരാതിയില്‍ പറയുന്നു.

അതേസമയം, പോസ്റ്റ് മോര്‍ടത്തില്‍ സുരജ്പാലിന് പരിക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്‌സ്വാളിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് പറഞ്ഞു. അന്വേഷണം നടന്നു വരികയാണെന്ന് എസ് എച്ച് ഒ പറഞ്ഞു.

Keywords:  News, National, India, Lucknow, Voters, Crime, Death, Killed, Police, Inquiry, Case, FIR, Police Station, Uttar Pradesh booth level officer thrashed to death for not enlisting fake voters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia