ഡി വൈ എഫ് ഐ അഖിലേന്ത്യ കമിറ്റിയില്‍ കേരളത്തില്‍ നിന്നും ചിന്ത ജെറോം ഉള്‍പെടെ 5 പേര്‍ കൂടി

 


തിരുവനന്തപുരം: (www.kvartha.com 03.02.2021) ഡി വൈ എഫ് ഐ അഖിലേന്ത്യ കമിറ്റിയില്‍ കേരളത്തില്‍ നിന്നും ചിന്ത ജെറോം ഉള്‍പെടെ അഞ്ചുപേരെ കൂടി ഉള്‍പെടുത്തി. കെ യു ജനീഷ് കുമാര്‍, വി കെ സനോജ്, ഗ്രീഷ്മ അജയഘോഷ്, എം വിജിന്‍ എന്നിവരാണ് മറ്റുള്ളവര്‍. നിലവില്‍ കമിറ്റിയിലുള്ള എ എ റഹിം, എസ് സതീഷ്, എസ് കെ സജീഷ് എന്നിവര്‍ക്ക് പുറമെയാണ് പുതിയ അംഗങ്ങളെ കൂടി ഉള്‍പെടുത്തിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഡി വൈ എഫ് ഐ അഖിലേന്ത്യ കമിറ്റിയില്‍ കേരളത്തില്‍ നിന്നും ചിന്ത ജെറോം ഉള്‍പെടെ 5 പേര്‍ കൂടി

ഇതോടുകൂടി ഡിവൈഎഫ്‌ഐയുടെ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിന്റെ സാന്നിധ്യം നിര്‍ണായകമായി തീര്‍ന്നിരിക്കുകയാണ്. യുവനേതാക്കളായ എ എന്‍ ഷംസീര്‍, എം സ്വരാജ് എന്നിവര്‍ യഥാക്രമം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാവുന്ന യുവനേതാക്കളുടെ കൂട്ടത്തില്‍ എ എ റഹിനും ചിന്തയ്ക്കും സാധ്യതയേറെയാണ്. യുവജന കമിഷന്‍ അധ്യക്ഷയാണ് നിലവില്‍ ചിന്ത ജെറോം.

Keywords:  Five elected to All India committee of DYFI including Chintha Jerome, all Malayalees, Thiruvananthapuram, News, Politics, DYFI, Assembly Election, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia