കൊച്ചി ഐഎഫ്എഫ്‌കെ: സലിം കുമാറിന് ക്ഷണമില്ല, മേളയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയമാകാം കാരണമെന്ന് നടന്‍

 



കൊച്ചി: (www.kvartha.com 16.02.2021) രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കാനിരിക്കെ ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയതായി പരാതി. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

തനിക്ക് പ്രായം കൂടിയതാകാം കാരണമെന്ന് പരിഹസിച്ച് സലിം കുമാര്‍ രംഗത്തെത്തി. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഐഎഫ്എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നത്. തിരി തെളിയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്നും സലിം കുമാര്‍ പറഞ്ഞു.

കൊച്ചി ഐഎഫ്എഫ്‌കെ: സലിം കുമാറിന് ക്ഷണമില്ല, മേളയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയമാകാം കാരണമെന്ന് നടന്‍


എന്നാല്‍ രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാന്‍ വൈകിയതാവുമെന്നും പ്രതികരിച്ച ചലച്ചിത്ര അകാദമി ചെയര്‍മാന്‍ കമല്‍, സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയില്‍ ഒരു മേള സാധ്യമല്ലെന്നും പറഞ്ഞു.

ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ പ്രതികരിച്ചു. തന്നെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ ചിലര്‍ വിജയിച്ചു. പ്രായമല്ല പ്രശ്‌നം. തനിക്കൊപ്പം മഹാരാജാസില്‍ പഠിച്ചര്‍ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു. സലീം കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കമല്‍ പ്രതികരിച്ചു. സലീം കുമാറിനെ ഉടന്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ നാലിടത്താണ് ചലച്ചിത്ര മേള നടത്തുന്നത്. മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാംഘട്ടത്തിന് എറണാകുളത്ത് നാളെ തുടക്കമാകും. പാലക്കാടും തലശേരിയുമാണ് മറ്റ് വേദികള്‍.

Keywords:  News, Kerala, State, Kochi, Actor, Cine Actor, Entertainment, Cinema, Salim Kumar, Kochi IFFK: Salim Kumar was not invited and the actor said that his exclusion from the fair may be political
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia