കാസർകോടിന്റെ ദൃശ്യഭംഗി നിറച്ച് 'സർക്കാസ് സിർക 2020' ലെ പ്രണയ ഗാനം പുറത്ത്

 


കാസർകോട്: (www.kvartha.com 14.02.2021) വിനു കോളിച്ചാൽ സംവിധാനം ചെയ്ത 'സർക്കാസ് സിർക 2020' ലെ 'കാട്ടുനീരിൻ ചാലിലായ്' എന്ന പ്രണയ ഗാനം പുറത്തിറങ്ങി. പ്രണയ ദിനത്തിൽ കനി കുസൃതിയുടെ ഫേസ് ബുകിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
കാസർകോടിന്റെ ദൃശ്യഭംഗി നിറച്ച് 'സർക്കാസ് സിർക 2020' ലെ പ്രണയ ഗാനം പുറത്ത്

ശേഖർ സുധീറും ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ ഒടയംചാലിൻ്റെ വരികൾക്ക് സെൽജുക് റുസ്തമാണ് സംഗീതമൊരുക്കിയത്. ഇതിനോടകം തന്നെ ഗാനം യുട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസമിറക്കിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ വർഷം ഏപ്രിൽ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

ജിജോ കെ മാത്യു, ഫിറോസ് ഖാൻ, അഭിജ ശിവകല, ഹുസൈൻ സമദ്, സുരേഷ് മോഹൻ, ആഷിക് ഖാലിദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്ന് നിർമിച്ച ചിത്രത്തിൻ്റെ രചന വി സുധീഷ് കുമാറും വിനു കോളിച്ചാലും ചേർന്നാണ്.

രാം രാഘവ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ , ചിത്രസംയോജനം ആസിഫ് ഇസ്മാഈൽ, സംഗീതം, പശ്ചാത്തല സംഗീതം സെൽജുക് റുസ്തം, ഗാനങ്ങൾ ഹരീഷ് പല്ലാരം, മേകപ് സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷൻ കൺട്രോളർ ഹുസൈൻ സമദ്, ശബ്ദ ലേഖനം സൂരജ് ശങ്കർ, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, കല അനന്തകൃഷ്ണൻ ജി എസ്, വി സുധീഷ് കുമാർ, കളറിസ്റ്റ് വിജയകുമാർ വിശ്വനാഥൻ, പി ആർ ഒ; നിർമൽ ബേബി വർഗീസ്, സ്റ്റിൽസ്: ജിനു പി ആന്റോ, ഡിസൈൻ; പാലായ് ഡിസൈൻ എന്നിവരാണ്.

Keywords:  Kerala, News, Cinema, Film, Short-film, Release, Kasaragod, The love song of 'Circus Circa 2020' has been released.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia