കോട്ടയം: (www.kvartha.com 02.03.2021) കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നതായി പരാതി. അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ ഒരു വയസുള്ള പോത്തിനെയാണ് തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപമുള്ള പുരയിടത്തിലെ മരത്തില്‍ പോത്തിനെ കെട്ടിയതാണെന്നും എന്നാല്‍ സമീപത്തെ റബര്‍ തോട്ടത്തിലെ മരത്തിന്റെ ചുവട്ടില്‍ നിന്ന് പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് രാജു ആരോപിക്കുന്നത്.
രാവിലെ പോത്തിനെ വീടിനു സമീപം കെട്ടിയിട്ടാണ് രാജു പുറത്തു പോയിരുന്നു. വൈകീട്ടു തിരികെ വന്നപ്പോഴാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കി കൊന്നനിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തിയ ശേഷമാണ് കയര്‍ മുറിച്ചുമാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പൊലീസ് കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.