ഇന്‍ഡൊനീഷ്യയിലെ ജാവാ ദ്വീപില്‍ 6.0 തീവ്രതയിലുള്ള ഭൂചലനം

 

ജക്കാര്‍ത്ത: (www.kvartha.com 10.04.2021) ഇന്‍ഡൊനീഷ്യഷ്യയിലെ ജാവാ ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഇന്‍ഡൊനീഷ്യയിലെ ജാവാ ദ്വീപില്‍ 6.0 തീവ്രതയിലുള്ള ഭൂചലനം
കിഴക്കന്‍ ജാവയിലെ മലാങ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ 82 കലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ദശലക്ഷണക്കിന് പേര്‍ താമസിക്കുന്ന പട്ടണമാണ് മലാങ്. എന്നാല്‍ ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.

'ശക്തമായ ഭൂചലനമായിരുന്നു, അത് ഏറെ നേരം നിലനില്‍ക്കുകയും ചെയ്തു, മൊത്തം കുലുങ്ങുകയായിരുന്നു', പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.

സുലവേസി ദ്വീപിലെ പാലുവില്‍ 2018 ല്‍ ഉണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയില്‍ 4,300 ല്‍ അധികം ആളുകളാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്.

2004 ഡിസംബര്‍ 26ന് സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ സുനാമി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കനത്ത നാശമാണ് വിതച്ചത്. ഇന്‍ഡൊനീഷ്യയിലെ 1,70,000 പേര്‍ ഉള്‍പെടെ 2,20,000 പേരാണ് ആ വര്‍ഷത്തെ സുനാമിയില്‍ മരിച്ചത്.

Keywords:  6.0-magnitude Earthquake Strikes Off Indonesia Coast: USGS, Indonesia, News, Earthquake, Tsunami, Warning, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia