പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യുജിസി മുന്‍ അധ്യക്ഷനുമായ അരുണ്‍ നിഗവേകര്‍ അന്തരിച്ചു

 


പൂണെ: (www.kvartha.com 24.04.2021) പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യുജിസി) മുന്‍ അധ്യക്ഷനുമായ അരുണ്‍ നിഗവേകര്‍ അന്തരിച്ചു. 79 വയസായിരുന്നു. കുറച്ചുനാളായി നിഗവേകര്‍ ചികിത്സയിലായിരുന്നുവെന്നും വെള്ളിയാഴ്ച വീട്ടില്‍ വെച്ചായിരുന്നു അന്ത്യമെന്നും ബന്ധുക്കള്‍ അറിയിച്ചു.

പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യുജിസി മുന്‍ അധ്യക്ഷനുമായ അരുണ്‍ നിഗവേകര്‍ അന്തരിച്ചു


നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ (നാക്) സ്ഥാപിക്കുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ച നിഗവേകര്‍ 'നാകി'ന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു. വിദ്യാഭ്യാസ- ഭൗതിക ശാസ്ത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ അദ്ദേഹം 2000-2005 കാലയളവില്‍ യു.ജി.സി അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ രംഗത്തെ നക്ഷത്രത്തെയാണ് നിഗവേകറുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords:  News, National, India, Maharashtra, Pune, Minister, Condolence, Death, Former UGC chief and eminent physicist, Arun Nigavekar passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia