'അന്ന് 2000 രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്, ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയത് ': മലയാളത്തിന്റെ അതുല്യ നടൻ മോഹൻ ലാലിനെ കുറിച്ച് നടൻ മുകേഷ്

 


കൊച്ചി: (www.kvartha.com 12.06.2021) മലയാള സിനിമ ലോകത്ത് നടന വൈഭവം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച താരമാണ് മോഹന്‍ലാല്‍. നിരവധി ആരാധകരുടെ താര രാജാവാണ് ലാലേട്ടൻ. വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അത്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്.

മലയാള പ്രേക്ഷകർക്കിടയിൽ ഇന്ന് കോടികളുടെ താരമൂല്യമുള്ള അതുല്യ നടൻ കൂടിയാണ് മോഹൻലാൽ. ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫല തുകയെ കുറിച്ച്‌ പറയുകയാണ് താരത്തിന്റെ സുഹൃത്ത് കൂടിയായ നടന്‍ മുകേഷ്.

'അന്ന് 2000 രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്, ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയത് ': മലയാളത്തിന്റെ അതുല്യ നടൻ മോഹൻ ലാലിനെ കുറിച്ച് നടൻ മുകേഷ്

'മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോടോസൊക്കെ അയച്ചു. അങ്ങനെ ഓഡീഷന് വിളിച്ചു. സുഹൃത്തുക്കള്‍ പറഞ്ഞു ഓഡീഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്നു. ഓഡീഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍കാണ് മോഹന്‍ലാലിന് കൊടുത്തത്.

കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച്‌ കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയത്' മുകേഷ് പറയുന്നു.

പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോൾ ആണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും മുകേഷ് പറഞ്ഞത്.

Keywords:  News, Kochi, Actor, Cinema, Entertainment, Mohanlal, Mukesh, Kerala, State, Actor Mukesh talks about Malayalam superstar Mohan Lal.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia