വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍കിലെ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 9 വയസുള്ള ആണ്‍ സിംഹം ചത്തു

 


ചെന്നൈ: (www.kvartha.com 04.06.2021) വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍കിലെ ഒമ്പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് വയസ്സുള്ള നീലായെന്ന ആണ്‍ സിംഹം കോവിഡ് ലക്ഷണങ്ങളോടെ ചത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മറ്റ് ഒമ്പത് സിംഹങ്ങള്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍കിലെ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 9 വയസുള്ള ആണ്‍ സിംഹം ചത്തു

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 സിംഹങ്ങളാണ് ഇവിടെ ആകെയുള്ളത്. ചികിത്സാ മാര്‍ഗനിര്‍ദേശത്തിനായി അധികൃതര്‍ ഹൈദരാബാദിലെ മൃഗശാലാ അധികൃതരുടെ സഹായം തേടി. ഹൈദരാബാദിലെ മൃഗശാലയില്‍ നേരത്തേ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Keywords:  Lioness dies of suspected Coronavirus infection at Vandalur zoo, Chennai, News, Health, Health and Fitness, Dead, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia