'കളറായി' തന്നെ പുതുഅധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികള്‍; പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകള്‍ ആയി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം:(www.kvartha.com 01.06.2021) കോവിഡ് മഹാമാരികാലത്ത് പുത്തനുടുപ്പും കുടയുമായി സ്കൂളിലെത്താനായില്ലെങ്കിലും ആഘോഷങ്ങളോടെ വിദ്യാര്‍ഥികള്‍ പുതുഅധ്യയന വര്‍ഷത്തിലേക്ക് കടന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

'കളറായി' തന്നെ പുതുഅധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികള്‍; പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകള്‍ ആയി  വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി


സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ക്രിയാത്മകമായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രതിഭാ വളര്‍ചക്കുതകുന്ന കലാ വിഷയങ്ങളും ഉള്‍പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകള്‍ ആയി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച നിലയില്‍ ഡിജിറ്റല്‍  ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

വീടുകളില്‍ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം നടത്തുകയാണ്. ഇരിക്കുന്നത് അകലങ്ങളില്‍ ആണെങ്കിലും മനസുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. ഡിജിറ്റല്‍ ക്ലാസിലെ അടുത്ത ഘട്ടം എന്ന നിലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് സംശയങ്ങള്‍ ചോദിച്ചറിയാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി, മോഹന്‍ലാല്‍, സച്ചിദാനന്ദന്‍,ശ്രീകുമാരന്‍ തമ്പി, പി ടി ഉഷ, ബെന്യാമിന്‍, ഗോപിനാഥ് മുതുകാട്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അക്ഷരദീപം തെളിയിച്ചു. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ സംസാരിച്ചു.

Keywords: Thiruvananthapuram,COVID- 19, school,Education,Chief Minister, Pinarayi vijayan, Study class, Teachers, Home, Online, Mammootty, Mohanlal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia