തമിഴ് ഹിറ്റ് ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി; നിർമാതാക്കൾക്ക് കോടതി നോടീസ്

 


കൊല്ലം: (www.kvartha.com 02.07.2021) രണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രമായ 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് കോടതിയിൽ ഹർജി സമർപിച്ചു. ഇതിന് പിന്നാലെ നിര്‍മാതാക്കള്‍ക്ക് പ്രിന്‍സിപല്‍ സെഷന്‍സ് കോടതി നോടീസ് അയച്ചു.

2019ല്‍ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി പുറത്തിറങ്ങിയ കൈതി എന്ന സിനിമയുടെ കഥ 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസിന്‍റെ പരാതി.

തമിഴ് ഹിറ്റ് ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി; നിർമാതാക്കൾക്ക് കോടതി നോടീസ്

കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് നിര്‍മാതാവ് തനിക്ക് അഡ്വാന്‍സ് നല്‍കിയിരുന്നെന്ന് രാജീവ് പറയുന്നു. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈതി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്‍റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.

എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്‍റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോടീസും നല്‍കിയിട്ടുണ്ട്.

Keywords:  News, Kollam, Film, Kerala, State, Entertainment, Actor, Court, Kaithi, Complaint, Complaint that Kaithi story was stolen; Court notice to producers.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia