അഫ്ഗാനിസ്ഥാന്‍ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു, ഇപ്പോള്‍ താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തു: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

 



ഇസ്ലാമാബാദ്: (www.kvartha.com 16.08.2021) താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ജനതയുടെ അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്തിരിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാന്‍ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു. അടിമത്തെത്തെക്കാള്‍ മോശമായ അവസ്ഥയിലായിരുന്നു അവര്‍. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുന്നത് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അഫ്ഗാനില്‍ അതാണ് സംഭവിച്ചത്. താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തിരിക്കുകയാണ്-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

യു എസ് സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് താലിബാന്‍ ഭരണം പിടിച്ചെടുത്തത്. പാകിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ അഫ്ഗാനില്‍ അക്രമം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. താലിബാനികളില്‍ നിരവധി പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്നും ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് പ്രസിഡന്റ് അശ്റഫ് ഗനി രാജ്യം വിടുകയും രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ പിടിച്ചടക്കിയിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ആയിരങ്ങളാണ് രാജ്യത്തുനിന്നും പലായനം ചെയ്യാന്‍ തുടങ്ങിയത്. ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേര്‍ മരിച്ചു.

20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിലേക്ക് വരുന്നത്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹും രാജ്യം വിട്ടിരുന്നു. താലിബാന്‍ മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന.

അഫ്ഗാനിസ്ഥാന്‍ സാംസ്‌കാരികമായും മനശാസ്ത്രപരമായും കീഴ്‌പ്പെട്ടിരിക്കുകയായിരുന്നു, ഇപ്പോള്‍ താലിബാന്‍ അടിമത്തത്തിന്റെ ചങ്ങല തകര്‍ത്തു: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍


അതേസമയം താലിബാനുമായി 'സൗഹൃദബന്ധം' സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് ചൈന. അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം
ഉറപ്പിച്ച്, മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ പ്രതികരണം. 'സ്വന്തം വിധി നിര്‍ണയിക്കാനുള്ള അഫ്ഗാന്‍ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. അഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാന്‍ തയാറാണ്' ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് തിങ്കളാഴ്ച പറഞ്ഞു.
അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാന്‍ ഉന്നത പ്രതിനിധി സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാനുമായി 76 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ചൈന പങ്കിടുന്നത്.

താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതായി ബ്രിടനും പ്രതികരിച്ചു. താലിബാനുമായി പോരാടുന്നതിന് ബ്രിടനും നാറ്റോ സേനയും തിരികെ അഫ്ഗാനിലേക്ക് പോകില്ലെന്നും പ്രതിരോധ സെക്രടറി ബെന്‍ വാലസ് പറഞ്ഞു.

Keywords:  News, World, International, Islamabad, Pakistan, Prime Minister, Imran Khan, Afghanistan, Taliban Has 'Broken Shackles of Slavery', Says Pak PM Imran Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia