സർകാർ ജീവനക്കാർക്ക് എക്സ്പോ 2020 സന്ദർശിക്കാൻ ആറു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച്‌ ദുബൈ

 


ദുബൈ: (www.kvartha.com 28.09.2021) ദുബൈ എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ദുബൈ സര്‍കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂടിവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ സർകാർ ജീവനക്കാർക്ക് എക്സ്പോ സന്ദർശിക്കാൻ പ്രത്യേക ശമ്പളത്തോടുകൂടിയ അവധി അനുവദിക്കാൻ നിർദേശം നൽകി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന ലോക മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആഗോള കണ്ടുപിടിത്തങ്ങൾ മനസിലാക്കുക എന്നതാണ് ആശയം.

   
സർകാർ ജീവനക്കാർക്ക് എക്സ്പോ 2020 സന്ദർശിക്കാൻ ആറു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച്‌ ദുബൈ



നിർദേശങ്ങൾ അനുസരിച്ച്, ജീവനക്കാർക്ക് മൊത്തം ആറ് ദിവസത്തെ അവധി ലഭിക്കും. കൂടാതെ ഒക്ടോബർ ഒന്ന് മുതൽ 2022 മാർച് 31 വരെ ഏത് സമയത്തും ഇത് ഉപയോഗിക്കാനും കഴിയും. ജീവനക്കാർക്ക് അവരുടെ കുടുംബത്തോടൊപ്പം എക്സിബിഷൻ സന്ദർശിക്കാനും പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ ആഗോള കണ്ടുപിടിത്തങ്ങളും പുതുമകളും പര്യവേക്ഷണം ചെയ്യാനും അവസരം നൽകുന്നതിനാണ് അവധി അനുവദിച്ചത്.

എക്സ്പോ 2020നായി കാത്തിരിക്കുന്നവര്‍ക്ക് ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസ് ഇപ്പോള്‍ സ്വന്തമാക്കാനും സാധിക്കും. 'ഒക്ടോബര്‍ പാസ്' എന്ന് പേരിട്ടിരിക്കുന്ന ഈ എന്‍ട്രി ടികെറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനാവും. 95 ദിര്‍ഹമാണ് നിരക്ക്. 15നകം ബുക് ചെയ്‌താൽ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ.

Keywords:  Dubai, Gulf, News, Salary, Dubai EXPO 2020, Government, Job, Family, Top-Headlines, Leave, The Dubai government has announced a six-day paid holiday for employees to visit Expo 2020.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia