മലപ്പുറം മീൻ മാര്‍കെറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മീനുകൾ പിടികൂടി നശിപ്പിച്ചു
Oct 26, 2021, 21:54 IST
മലപ്പുറം: (www.kvartha.com 25.10.2021) നഗരസഭ മൊത്ത മീൻ മാര്‍കെറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മീൻ പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മീൻ മാര്‍കെറ്റുകളില്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ വില്‍പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും പരിശോധന നടത്തിയിരുന്നു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ ജി ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുൽ ഖാസിം, നഗരസഭ ഹെല്‍ത് സൂപെര്‍വൈസര്‍ സുരേഷ് ബാബു, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ ശംസുദ്ദീൻ, ഹമീദ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Malappuram, Fish, Fishermen, Food, Top-Headlines, 300 kg of old fish caught and destroyed from Malappuram fish market.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.