നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ല, അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി; മദ്യപനെന്ന് പറഞ്ഞത് പൊലീസുകാര്‍; എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com 02.11.2021) തുടര്‍ചയായ ഇന്ധനവില വര്‍ധനവിനെതിരെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത വിഷയം നിയമസഭയില്‍. ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ല, അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി; മദ്യപനെന്ന് പറഞ്ഞത് പൊലീസുകാര്‍; എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍

സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലും ചോദിച്ചു. എന്നിട്ട് നടന്‍ മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ഇതിനു മറുപടിയായി കേരളത്തില്‍ അക്രമസമര പരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസ് സമരത്തെ വിമര്‍ശിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. എന്തു സാഹചര്യത്തിലാണ് നടന്‍ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടന്‍ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.



Keywords:  Joju George issue in Kerala Assembly, Thiruvananthapuram,News,Cinema,Cine Actor, Assembly, Pinarayi Vijayan, Chief Minister, CPM, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia