നവംബർ 11; സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ ജന്മദിനം; മൗലാന അബുൽ കലാം ആസാദിനെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങൾ
Nov 11, 2021, 11:18 IST
ന്യൂഡൽഹി: (www.kvartha.com 11.11.2021) സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി അബുൽ കലാം ആസാദിന്റെ ജന്മദിനമാണ് വ്യാഴാഴ്ച. അദ്ദേഹത്തിന്റെ ഓർമയ്ക്കായി രാജ്യം എല്ലാവർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. 1947 മുതൽ 1958 വരെയാണ് അബുൽ കലാം ആസാദ് സ്വതന്ത്ര ഇൻഡ്യയുടെ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1992-ൽ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി നൽകി അദ്ദേഹത്തെ ആദരിച്ചു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ സ്ഥാപകൻ കൂടിയയായിരുന്നു അദ്ദേഹം.
ഇൻഡ്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിച്ച അബുൽ കലാം ആസാദിനെ കുറിച്ചുള്ള അധികം അറിയപ്പെടാത്ത കാര്യങ്ങൾ :
മൗലാന അബുൽ കലാം ആസാദ് സൗദി അറേബ്യയിലാണ് ജനിച്ചത്
1888-ൽ സൗദി അറേബ്യയിലെ മക്കയിലാണ് മൗലാന അബുൽ കലാം ആസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവ് ഒരു അറബിയാണ്. പിതാവ് മൗലാന ഖൈറുദ്ദീൻ, ഒന്നാം സ്വതന്ത്ര സമര കാലത്ത് അറേബ്യൻ നാട്ടിലെത്തിയ അഫ്ഗാൻ വംശജനായ ബംഗാളി മുസ്ലീമായിരുന്നു. മക്കയിലേക്ക് പോയി അവിടെ താമസമാക്കി. 1890-ൽ അബുൽ കലാമിന് രണ്ട് വയസുള്ളപ്പോൾ അദ്ദേഹം കുടുംബത്തോടൊപ്പം കൊൽകത്തയിലേക്ക് മടങ്ങി.
അബുൽ കലാം വീട്ടിലിരുന്ന് നിരവധി ഭാഷകൾ പഠിച്ചു
പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസമാണ് ആസാദ് പിന്തുടർന്നത്. ആദ്യം പിതാവും പിന്നീട് അതാത് മേഖലകളിൽ പ്രഗത്ഭരായ അധ്യാപകരും അദ്ദേഹത്തെ വീട്ടിൽ പഠിപ്പിച്ചു. ആസാദ് ആദ്യം അറബിയും പേർഷ്യനും പഠിച്ചു, പിന്നെ ഫിലോസഫി, ജ്യാമിതി, ഗണിതം, ബീജഗണിതം എന്നിവ പഠിച്ചു. സ്വയം പഠനത്തിലൂടെ ഇംഗ്ലീഷ്, ലോകചരിത്രം, രാഷ്ട്രീയം എന്നിവയും അദ്ദേഹം പഠിച്ചു. ഹിന്ദുസ്ഥാനി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും ആസാദിന് അറിയാമായിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രതിവാര പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു
1912-ൽ മൗലാനാ അബുൽ കലാം ആസാദ് ഉറുദുവിൽ അൽ-ഹിലാൽ എന്ന പേരിൽ ഒരു വാരിക ആരംഭിച്ചു. മോർലി-മിന്റോ പരിഷ്കാരങ്ങൾക്ക് ശേഷം രണ്ട് സമുദായങ്ങൾക്കിടയിൽ സൃഷ്ടിച്ച അനൈക്യത്തിന് ശേഷം ഹിന്ദു-മുസ്ലിം ഐക്യം രൂപപ്പെടുത്തുന്നതിൽ അൽ-ഹിലാൽ ഒരു പ്രധാന പങ്ക് വഹിച്ചു. ‘വിഘടനവാദ വീക്ഷണങ്ങളുടെ' പ്രചാരകനായി ബ്രിടീഷ് സർകാർ അൽ ഹിലാലിനെ കണക്കാക്കുകയും 1914-ൽ അത് നിരോധിക്കുകയും ചെയ്തു.
ഇൻഡ്യൻ ദേശീയതയും ഹിന്ദു-മുസ്ലിം ഐക്യത്തിൽ അധിഷ്ഠിതമായ വിപ്ലവ ആശയങ്ങളും പ്രചരിപ്പിക്കുക എന്ന അതേ ദൗത്യവുമായി മൗലാനാ അബുൽ കലാം ആസാദ് അൽ-ബലാഗ് എന്ന പേരിൽ മറ്റൊരു വാരിക ആരംഭിച്ചു. 1916-ൽ ഗവൺമെന്റ് ഈ പത്രവും നിരോധിക്കുകയും മൗലാനാ അബുൽ കലാം ആസാദിനെ കൊൽകത്തയിൽ നിന്ന് പുറത്താക്കുകയും 1920-ലെ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം അദ്ദേഹത്തെ ബിഹാറിലേക്ക് നാടുകടത്തുകയും ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ഗാന്ധിജി ആരംഭിച്ച നിസഹകരണ പ്രസ്ഥാനത്തെ മൗലാനാ അബുൽ കലാം ആസാദ് പിന്തുണക്കുകയും 1920-ൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ പ്രവേശിക്കുകയും ചെയ്തു. ഡൽഹിയിൽ നടന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷനായി (1923) അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 35 വയസുള്ളപ്പോഴായിരുന്നു അത്. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അദ്ദേഹം മാറി.
1930-ൽ ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി നിയമങ്ങൾ ലംഘിച്ചതിന് മൗലാന ആസാദ് അറസ്റ്റിലായി. ഒന്നര വർഷത്തോളം മീററ്റ് ജയിലിൽ കിടന്നു. മോചിതനായ ശേഷം, അദ്ദേഹം വീണ്ടും 1940-ൽ (രാംഗഢ്) കോൺഗ്രസിന്റെ പ്രസിഡന്റായി, 1946 വരെ ആ സ്ഥാനത്ത് തുടർന്നു.

Keywords: News, National, India, New Delhi, Minister, Education, Birthday, Birthday Celebration, Trending, Freedom, Country, President, Congress, Top-Headlines, Abul Kalam Azad, Education minister, Remembering Abul Kalam Azad; facts about India's first education minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.