ചര്‍മ പരിചരണ വിഭാഗത്തില്‍ 7 പുതിയ സോപുകള്‍ വിപണിയിലിറക്കി കെപി നമ്പൂതിരീസ്

 


തൃശൂര്‍: (www.kvartha.com 26.02.2022) ചര്‍മ പരിചരണ വിഭാഗത്തില്‍ ഏഴു പുതിയ സോപുകള്‍ വിപണിയിലിറക്കി കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ്. ആര്യവേപ്പ് -തുളസി, ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍, ദശപുഷ്പം എന്നിവ കൂടാതെ രണ്ട് ഗ്ലിസറിന്‍ സോപുകളുമാണ് കമ്പനി പുതിയതായി ഇറക്കിയത്.

ചര്‍മ പരിചരണ വിഭാഗത്തില്‍ 7 പുതിയ സോപുകള്‍ വിപണിയിലിറക്കി കെപി നമ്പൂതിരീസ്

75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ ആകര്‍ഷകമായ മികച്ച പായ്ക്കുകളിലാണ് സോപുകള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. 100 ഗ്രാമിന്റെ മൂന്ന് നോണ്‍ ഗ്ലിസറിന്‍ സോപ് വാങ്ങിയാല്‍ ഒരു സോപ് സൗജന്യമായും ഗ്ലിസറിന്‍ സോപുകള്‍ മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 രൂപ ഇളവും നല്‍കും.

അത്യാധുനിക ഗവേഷണ സൗകര്യങ്ങളുള്ള കമ്പനിയുടെ തന്നെ ലാബില്‍ സസ്യയെണ്ണ ഉപയോഗിച്ചാണ് സോപുകള്‍ വികസിപ്പിച്ചെടുത്തതെന്ന് കെപി നമ്പൂതിരീസ് എംഡി കെ ഭവദാസന്‍ അറിയിച്ചു. ഇവയെല്ലാം തന്നെ ഗ്രേഡ് വണ്‍ സോപുകളാണെന്നും ഇതില്‍ പാരബെന്നോ ദോഷകരമായ മറ്റ് രാസവസ്തുക്കളോ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സോപുകള്‍ എല്ലാ സൂപര്‍മാര്‍കറ്റുകളിലും മറ്റ് കടകളിലും സപ്ലൈകോ ഔട്ലെറ്റുകളിലും ഓണ്‍ലൈനിലും ലഭ്യമാണെന്ന് കെ ഭവദാസന്‍ അറിയിച്ചു. പുതിയ ഉത്പന്നങ്ങളിലൂടെ ചര്‍മപരിപാലന വിപണിയില്‍ ശക്തമായ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭവദാസന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  KP Namboodiri launches 7 new soaps in the skin care segment, Thrissur, News, Business, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia