ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ തായ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു; ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു
Mar 5, 2022, 21:10 IST
ബാങ്കോക്: (www.kvartha.com 05.03.2022) ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ തായ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ എംബസി പ്രതിനിധികളും സ്റ്റേഷനിലെത്തിയിട്ടുണ്ട്. നിലവില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് തായ് പൊലീസ് പറഞ്ഞു.
തായ്ലന്‍ഡിലെ അവധിക്കാലത്ത് ഷെയ്ന്‍ വോണിനെ കണ്ടുമുട്ടിയ എല്ലാ സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുക്കുമെന്ന് തായ്ലന്‍ഡ് പൊലീസ് ശനിയാഴ്ച പറഞ്ഞു. അവധിക്കാലത്ത് വോണ്‍ കഴിഞ്ഞ വില (Villa)യിലും ഫോറന്‍സിക് സംഘം പരിശോധന നടത്തും. വിഷയത്തിലെ നിയമ നടപടികളുടെ ഭാഗമായിരിക്കും ഇത്.
പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസന്‍ പറഞ്ഞു. എംസിജി സ്റ്റേഡിയത്തിലെ ഗാലറിക് ഷെയ്ന്‍ വോണിന്റെ പേര് നല്‍കാന്‍ ക്രികറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് 52കാരനായ ഷെയ്ന്‍ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. നേരത്തെ, സ്പിന്‍ ഇതിഹാസം മൂന്ന് മാസത്തെ അവധി ആഘോഷിക്കാന്‍ തായ്ലന്‍ഡിലെത്തിയിട്ടുണ്ടെന്ന് വോണിന്റെ മാനേജര്‍ പറഞ്ഞിരുന്നു. വോണ്‍ തന്റെ ഒരു സുഹൃത്തിനൊപ്പം മദ്യപിക്കാനും അത്താഴം കഴിക്കാനും പുറത്തു പോകാനൊരുങ്ങുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ വോണ്‍ കൃത്യസമയത്ത് മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് മുറിയില്‍ ചെന്ന് വിളിക്കാന്‍ പോയപ്പോള്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ തായ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി കോ സാമുയി ആശുപത്രിയിലേക്ക് അയച്ചു. വോണിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ക്രികറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Keywords: Shane Warne’s Death: Thailand Police To Take Statements From Australian Legend’s Friends, Forensic Team To Inspect Villa, Thailand, News, Cricket, Sports, Dead, Dead Body, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.