Aishwarya Dongre | തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോംഗ്രെ വിവാഹിതയായി

 



മുംബൈ: (www.kvartha.com) കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോംഗ്രെ വിവാഹിതയായി. കൊച്ചിയിലെ ഐടി പ്രഫഷണല്‍ മലയാളി അഭിഷേകാണ് വരന്‍. മുംബൈ ജൂഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുംബൈയില്‍ എത്തിയിരുന്നു.

എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ദോംഗ്രെയുടെയും മകളാണ്. 1995ല്‍ ജനിച്ച ഐശ്വര്യ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്. കൊച്ചി സ്വദേശികളായ ഗീവര്‍ഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. 

Aishwarya Dongre | തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോംഗ്രെ വിവാഹിതയായി


കൊച്ചി സിറ്റി ഡെപ്യൂടി പൊലീസ് കമിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പിയാണ്. 22-ാം വയസില്‍, 2017ലാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ആദ്യശ്രമത്തില്‍ തന്നെ 196-ാം റാങ്കു നേടി. തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു.

തിരുവനന്തപുരം ശംഖുമുഖം അസി. കമീഷണറായിരിക്കെ അര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടത്. കൊച്ചി ഡിസിപിയായി ചാര്‍ജെടുത്തയുടന്‍ മഫ്ടിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചതും വിവാദമായിരുന്നു. 

Keywords:  News,National,India,Mumbai,IPS Officer,Marriage, Aishwarya Dongre Got Married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia