KSRTC Tour Packages | ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനാകാതെ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി ടൂര്‍ പാകേജുള്‍; ഏഴ് മാസം കൊണ്ട് ലഭിച്ചത് 5.5 കോടി രൂപ

 


ആലപ്പുഴ: (www.kvartha.com) ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനാകാതെ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി ടൂര്‍ പാകേജുള്‍. പ്രവര്‍ത്തനമാരംഭിച്ച് ഏഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ പാകേജുകള്‍ വന്‍ ഹിറ്റായി. പണമില്ലാതെ വലയുന്ന കോര്‍പറേഷന്‍ ഇക്കാലയളവില്‍ 1400-ലധികം ട്രിപുകള്‍ നടത്തി 5.5 കോടി രൂപയിലധികം വരുമാനം നേടി. സംസ്ഥാനത്തുടനീളം ഇത്തരം ടൂറിസം സേവനങ്ങള്‍ ഏര്‍പെടുത്താന്‍ കോര്‍പറേഷന്‍ ആലോചിക്കുകയും എല്ലാ ജില്ലകളിലും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
               
KSRTC Tour Packages | ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനാകാതെ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി ടൂര്‍ പാകേജുള്‍; ഏഴ് മാസം കൊണ്ട് ലഭിച്ചത് 5.5 കോടി രൂപ

സേവനങ്ങളില്‍ നിന്ന് ന്യായമായ വരുമാനം ലഭിച്ചിട്ടുണ്ടെന്നും ആളുകള്‍ സേവനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെലിന്റെ (ബിടിസി) ചീഫ് ട്രാഫിക് മാനേജര്‍ എന്‍ കെ ജേകബ് സാം ലോപസ് പറഞ്ഞു. 'ഇപ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ സമീപിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ബസുകളുടെ ലഭ്യത പ്രശ്‌നമാണ്. അതിനാല്‍, സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ ആലോചിക്കുന്നു', അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ഹില്‍ സ്റ്റേഷനുകളെയും ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നുണ്ട്. അവയില്‍ മിക്കവയും ഭക്ഷണമുള്‍പെടെ ഒരാള്‍ക്ക് ഏകദേശം 1,000 രൂപ ചിലവ് വരുന്ന ഏകദിന ടൂറുകളാണ്,' ബിടിസിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രശാന്ത് വി പറഞ്ഞു.

മൂന്നാര്‍, മലക്കപ്പാറ, നെല്ലിയാമ്പതി, മണ്‍റോത്തുരുത്ത്, മൂന്നാര്‍-വാഗമണ്‍ എന്നിവിടങ്ങളിലേക്കും ടൂറിസം, വനം, വന്യജീവി വകുപ്പുകളുമായി സഹകരിച്ച് വയനാട് ജംഗിള്‍ സഫാരി, കൊച്ചി സാഗരറാണി, കോതമംഗലം ജംഗിള്‍ സഫാരി എന്നിവിടങ്ങളിലേക്കും ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും ടൂറുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി ഇതുവരെ 91 ട്രിപുകള്‍ ക്രമീകരിച്ചതായി ആലപ്പുഴ ജില്ലാ കോഓര്‍ഡിനേറ്റര്‍ ശഫീഖ് ഇബ്രാഹിം പറഞ്ഞു. ഹരിപ്പാട് ഡിപോയില്‍ നിന്ന് 28 ട്രിപുകള്‍ ക്രമീകരിച്ചിട്ടുണ്ട് - ഏറ്റവും ഉയര്‍ന്നത് - തൊട്ടുപിന്നാലെ മാവേലിക്കര, ആലപ്പുഴ, കായംകുളം, ചേര്‍ത്തല, ചെങ്ങന്നൂര്‍ ഡിപോകള്‍ ഉണ്ട്. മലക്കപ്പാറ (തൃശൂര്‍), അരിപ്പ (കൊല്ലം), മൂന്നാര്‍, മണ്‍റോത്തുരുത്ത് (കൊല്ലം), ഭൂതത്താന്‍കെട്ട് (എറണാകുളം), ഇഞ്ചത്തൊട്ടി (എറണാകുളം), വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക് (കൊച്ചി), കൊച്ചിയിലെ സാഗര്‍ റാണി എന്നിവയാണ് ആലപ്പുഴയില്‍ നിന്നുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.

കേരള ഷിപിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ക്രൂസ്ലൈനറായ നെഫെര്‍റ്റിറ്റി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീര്‍ഥാടന ടൂറിസം ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ തൃക്കുന്നപ്പുഴ വിളക്കുമാടം, ബീച്, പല്ലന കുമാരന്‍ ആശാന്‍ സ്മാരകം, കൃഷ്ണപുരം കൊട്ടാരം, കൃഷ്ണപുരത്ത് ആര്‍ ശങ്കര്‍ സ്മാരക കാര്‍ടൂണ്‍ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാകേജുകളും ആസൂത്രണം ചെയ്യുന്നുണ്ട്. അതിനാല്‍, സീസണില്‍ താരതമ്യേന കൂടുതല്‍ ഒഴിവു സമയമുള്ളതിനാല്‍ അവര്‍ക്കായി മണ്‍സൂണ്‍ യാത്രകള്‍ നടത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു', ശഫീഖ് പറഞ്ഞു.

കടപ്പാട്: ബിജു ഇ പോള്‍, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords: News, Kerala, Top-Headlines, Alappuzha, KSRTC, Tourism, Travel & Tourism, Workers, Government, Tour packs earn big for KSRTC, fetch Rs 5.5 crore in seven months.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia