Dead Body | മെരുവമ്പായി പുഴയില്‍ കാണാതായ മധ്യവയസ്‌കന്റ മൃതദേഹം കണ്ടെത്തി

 

കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പിനടുത്ത മെരുവമ്പായി പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയതെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. മാങ്ങാട്ടിടം കരിയില്‍ രചനാ നിവാസില്‍ രാജേന്ദ്രനാണ് മരിച്ചത്. മാങ്ങാട്ടിടം കൂളിക്കടവ് പാലത്തിന് സമീപത്ത് ശനിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Dead Body | മെരുവമ്പായി പുഴയില്‍ കാണാതായ മധ്യവയസ്‌കന്റ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകുന്നേരം നിര്‍ത്തിവച്ച തിരച്ചില്‍ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. കണ്ണൂര്‍, പേരാവൂര്‍, തലശ്ശേരി മട്ടന്നൂര്‍, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ റബര്‍ ഡിങ്കിയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

അടിയൊഴുക്കുള്ളതിനാല്‍ വളരെ ദുഷ്‌കരമായ തിരച്ചിലാണ് ഇവിടെ നടത്തേണ്ടി വന്നതെന്ന് ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മധ്യവയസ്‌കനായ ഒരാള്‍ പുഴയിലേക്ക് ചാടിയതായുള്ള വിവരം പൊലീസിനെ യാത്രക്കാരും പ്രദേശവാസികളും അറിയിക്കുന്നത്.

ഇതുവഴി പോവുകയായിരുന്ന ബസ് യാത്രക്കാരും കാല്‍നടയാത്രക്കാരനും പഴയ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്ന് പറഞ്ഞ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, കൂത്തുപറമ്പ് പൊലീസും, പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

വെളിച്ചക്കുറവിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. രാജേന്ദ്രന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: Man's Dead Body Found in Meruvambayi River, Kannur, News, Dead Body, River, Police, Local News, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia