Netflix sends notice | 'നയന്‍താരയ്ക്കും വിഘ് നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സ് നോടിസ് അയച്ചു'

 


ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ താരറാണി നയന്‍താരയ്ക്കും വിഘ് നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സ് നോടിസ് അയച്ചതായി റിപോര്‍ട്. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. താരദമ്പതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയെന്ന് നേരത്തെ റിപോര്‍ടുകളുണ്ടായിരുന്നു.

Netflix sends notice | 'നയന്‍താരയ്ക്കും വിഘ് നേശ് ശിവനും നെറ്റ്ഫ്‌ളിക്‌സ് നോടിസ് അയച്ചു'

വിവാഹചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതാണ് കാരണമെന്നും റിപോര്‍ടില്‍ പറയുന്നു. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ ഇരുവര്‍ക്കും നോടിസ് അയച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്.

അതേസമയം നെറ്റ് ഫ് ളിക്‌സിന്റെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.
 
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്കാണ് നല്‍കിയത്. എന്നാല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്നതിനാല്‍ വിഘ്‌നേഷ് ചിത്രങ്ങള്‍ പുറത്ത് വിടുകയായിരുന്നു.

മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ടിലായിരുന്നു വിവാഹം. ശാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്‌നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ശാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് പുറത്ത് വിട്ടിരുന്നു.


Updated 21. 07. 2022

Keywords:  Netflix Sends Notices To Nayanthara-Vignesh For ₹25 Cr?, Chennai, News, Actress, Marriage, Report, Media, Notice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia