Sperm Donor | ബീജം ദാനം ചെയ്യാനായി 37കാരന്റെ ടൂര്‍; കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകള്‍; 'ആവശ്യക്കാര്‍ക്ക് ഒരു കപിലാക്കി നല്‍കും'

 


കാന്‍ബെറ: (www.kvartha.com) ബീജദാനത്തിനായി 37കാരനായ ആദം ഹൂപറെ ബ്രിസ്ബെയിനില്‍ കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകള്‍. ബീജം ദാനം ചെയ്യാനായി ഓസ്ട്രേലിയയിലെ പെര്‍തില്‍ നിന്നും 10 ദിവസത്തെ ടൂറിനായി തിരിക്കുകയാണ് ആദം ഹൂപര്‍. 

ആദത്തിന്റെ യാത്ര, താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കും. ആവശ്യക്കാര്‍ക്ക് ഒരു കപിലാക്കി ആദം ബീജം നല്‍കും. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്ന ദൗത്യത്തില്‍ ഏര്‍പെട്ടിരിക്കുന്നയാളാണ് ആദം. ആദത്തിന്റെ വരവില്‍ ഒരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. 

1500ലധികം അംഗങ്ങളുള്ള 'സ്പേം ഡോനേഴ്സ് ഓസ്ട്രേലിയ' ഫേസ്ബുക് ഗ്രൂപ് വഴിയാണ് ബീജദാതാക്കളെ സ്ത്രീകളും സ്വവര്‍ഗ ദമ്പതികളും കണ്ടെത്തുന്നത്. ആദത്തിന്റെ യാത്ര വേളയില്‍ അണ്ഡോത്പാദനം നടക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ബീജം സ്വീകരിക്കാന്‍ കഴിയൂ.

ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയില്‍ നിയമവിരുദ്ധമാണ്. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം വരെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ. അതായത് കുഞ്ഞുങ്ങള്‍ അവരുടെ അച്ഛന്‍ ആരാണെന്ന് 18 വയസ് കഴിഞ്ഞേ അറിയൂ. 

എന്നാല്‍ ഇക്കാര്യത്തില്‍ ആദത്തിന് നിര്‍ബന്ധങ്ങളില്ല. 18 വയസ് ആകുന്നതിന് മുന്‍പ് കുട്ടികളോട് തന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമ്മമാര്‍ക്ക് ഇദ്ദേഹം അനുവാദം നല്‍കുന്നു. മാത്രമല്ല കുട്ടികള്‍ക്ക് ആദത്തെ വന്നു കാണാനും ആവശ്യമുള്ളപ്പോള്‍ വിളിക്കാനും സാധിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആദത്തിന്റെ ബീജത്തിന് ആവശ്യക്കാര്‍ കൂടുതലുള്ളത്.

Sperm Donor | ബീജം ദാനം ചെയ്യാനായി 37കാരന്റെ ടൂര്‍; കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകള്‍; 'ആവശ്യക്കാര്‍ക്ക് ഒരു കപിലാക്കി നല്‍കും'


തന്റെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ പരസ്പരം അറിയണമെന്നും കുട്ടികള്‍ തമ്മിലൊരു ബന്ധം നിലനിര്‍ത്തണമെന്നുമാണ് ആദത്തിന്റെ ആഗ്രഹം. സ്വന്തമായി രണ്ട് മക്കളുള്ള ആദത്തിന് ബീജദാനത്തിലൂടെ 20 കുട്ടികളാണുള്ളത്. 

ആദത്തിനെ പോലെയുള്ളവരുടെ അനിയന്ത്രിതമായ ബീജദാനങ്ങള്‍ കൂടുതല്‍ സ്ത്രീകളെ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയില്ലാതെ ഗര്‍ഭം ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords:  News,World,international,Australia,Health,Top-Headlines, Perth sperm donor Adam Hooper on DIY tour hopes to impregnate single women desperate for a baby
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia