Chimpanzees Kidnapped | 'ചരിത്രത്തിലാദ്യം'! മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മൂന്ന് ചിംപാന്‍സി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം; വഴങ്ങാതെ അധികൃതര്‍; കാരണമിതാണ്
Sep 25, 2022, 14:28 IST
കിന്‍ഷാസ: (www.kvartha.com) ലോകത്ത് ആദ്യമായി ആഫ്രികന്‍ രാജ്യമായ കോംഗോയിലെ (DRC) മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മൂന്ന് ചിംപാന്‍സി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി ഒരുസംഘം മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപോര്‍ട്. സെപ്റ്റംബര്‍ ഒമ്പതിന് പുലര്‍ചെ മൂന്ന് മണിയോടെയാണ് കറ്റാംഗ വന്യജീവി സങ്കേതത്തില്‍ നിന്ന് ചിംപാന്‍സി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.
ഈ വര്‍ഷമാദ്യം എത്തിച്ച അഞ്ച് ചിംപാന്‍സി കുഞ്ഞുങ്ങളില്‍ മൂന്നെണ്ണമാണ് കൊണ്ടുപോയതെന്ന് വന്യജീവി സങ്കേതത്തിന്റെ സ്ഥാപകന്‍ ഫ്രാങ്ക് ചാന്ററോ പറഞ്ഞു. മറ്റ് രണ്ടെണ്ണം ഒളിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോയവയുടെ പേര് സീസര്‍, ഹുസൈന്‍, മോംഗ എന്നാണ്. മോചനദ്രവ്യത്തിനായി ചിംപാന്‍സികളെ തട്ടിക്കൊണ്ടുപോകുന്നത് ലോകത്ത് ഇതാദ്യമാണെന്നും ചാന്റേറോ പറഞ്ഞു.
ചിംപാന്‍സികളെ തട്ടിക്കൊണ്ടുപോയതിന് ശേഷം തന്റെ ഭാര്യക്ക് തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് മൂന്ന് സന്ദേശങ്ങളും മൃഗങ്ങളുടെ വീഡിയോയും ലഭിച്ചതായി ഫ്രാങ്ക് ചാന്ററോ അറിയിച്ചു. 'എന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അവര്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ അതിനായില്ല. അതിനാല്‍ സംഘം ഈ മൂന്ന് ചിംപാന്‍സികളെ ബന്ദികളാക്കി ഞങ്ങളില്‍ നിന്ന് വലിയ തുക മോചനദ്രവ്യം ആവശ്യപ്പെട്ടു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടുപോയവര്‍ ചിംപാന്‍സികള്‍ക്ക് മയക്കുമരുന്ന് നല്‍കിയതായും മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ അവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചാന്ററോ ആരോപിച്ചു. എന്നിരുന്നാലും, സംഘത്തിന് പണം നല്‍കുന്നത് അസാധ്യമാണെന്ന് ചാന്ററോ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ ആവശ്യങ്ങള്‍ക്ക് താന്‍ വഴങ്ങിയാല്‍ അത് കൂടുതല്‍ തട്ടിക്കൊണ്ടുപോകലിലേക്ക് വാതില്‍ തുറക്കുമെന്ന് ചാന്റേറോ ആശങ്കപ്പെടുന്നു. 'ഞങ്ങള്‍ക്ക് പണമില്ലെന്ന് മാത്രമല്ല, ഞങ്ങള്‍ അവരുടെ വഴിക്ക് പോയാല്‍, രണ്ട് മാസത്തിനുള്ളില്‍ അവര്‍ക്ക് അത് വീണ്ടും ചെയ്യാന്‍ കഴിയും, മാത്രമല്ല അവര്‍ കുഞ്ഞിനെ ഞങ്ങള്‍ക്ക് തിരികെ നല്‍കുമെന്ന് ഉറപ്പില്ല', അദ്ദേഹം വ്യക്തമാക്കി.
'ഇവിടെ ഉടനീളം 23 വന്യജീവി സങ്കേതങ്ങളുണ്ട്. നമ്മള്‍ മോചനദ്രവ്യം നല്‍കിയാല്‍, അത് ഒരു മാതൃക സൃഷ്ടിക്കുകയും മറ്റുള്ളവര്‍ക്ക് ആശയങ്ങള്‍ നല്‍കുകയും ചെയ്യും, അതിനാല്‍ നമ്മള്‍ അതീവ ജാഗ്രത പാലിക്കണം', അദ്ദേഹം പറഞ്ഞു. സംഭവം മനുഷ്യത്വരഹിതവും പ്രകൃതിവിരുദ്ധവുമാണെന്നും തട്ടിക്കൊണ്ടുപോയവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്നും കോംഗോ പരിസ്ഥിതി മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൈക്കല്‍ കോയക്പ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
< !- START disable copy paste -->

You Might Also Like:
സർകാർ ജോലി നേടാൻ വൻ അവസരം: വലിയ 3 റിക്രൂട്മെന്റുകളുമായി യു പി എസ് സി; അനവധി ഒഴിവുകൾ; അറിയേണ്ടതെല്ലാം
Keywords: Latest-News, World, Africa, Top-Headlines, Animals, Missing, Kidnap, Crime, Report, Chimpanzee, Three Baby Chimpanzees Kidnapped, 'First Time In History': Three Baby Chimpanzees Kidnapped For Ransom From Congo Sanctuary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.