Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരും മത്സരിക്കുന്നു; നാമനിര്‍ദേശ പത്രികാ ഫോം വാങ്ങി പ്രതിനിധി

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എം പി മത്സരിക്കുമെന്ന കാര്യം ഉറപ്പായി. ശനിയാഴ്ച നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ തരൂര്‍ ഉള്‍പെടെ മൂന്ന് പേരാണ് നാമനിര്‍ദേശ പത്രികാ ഫോം വാങ്ങിയത്. 

ശശി തരൂര്‍ എം പിയുടെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പ്രതികരിച്ചു.

Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരും മത്സരിക്കുന്നു; നാമനിര്‍ദേശ പത്രികാ ഫോം വാങ്ങി പ്രതിനിധി

രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാതി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങി.
             
Shashi Tharoor | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരും മത്സരിക്കുന്നു; നാമനിര്‍ദേശ പത്രികാ ഫോം വാങ്ങി പ്രതിനിധി

രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ജി 23ക്ക് അവസാനമാവുകയാണെന്ന് ഗ്രൂപിലെ നേതാവ് കൂടിയായ അശോക് ചവാന്‍ പറഞ്ഞു.

ഗെഹ്ലോട്ട് അധ്യക്ഷനാവുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ രാജസ്താനില്‍ സചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുകയാണ്. എം എല്‍ എമാരുമായി സചിന്‍ പൈലറ്റ് ആശയ വിനിമയം നടത്തി. ഭൂരിഭാഗം എം എല്‍ എമാരുടെയും പിന്തുണ അശോക് ഗെഹ്ലോടിനാണ്. എന്നാല്‍ തന്നെ അധികാരക്കൊതിയനായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഗെഹ്ലോട് രംഗത്തെത്തിയിട്ടുണ്ട്.

You Might Also Like: 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia