Konni Medical college | കോന്നി മെഡികല്‍ കോളജിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്; 'പരിശോധനകളില്‍ നാഷണല്‍ മെഡികല്‍ കമിഷന്‍ തൃപ്തി രേഖപ്പെടുത്തി'

 


തിരുവനന്തപുരം: (www.kvartha.com) പത്തനംതിട്ട കോന്നി മെഡികല്‍ കോളജില്‍ എം ബി ബി എസ് പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡികല്‍ കമിഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

Konni Medical college | കോന്നി മെഡികല്‍ കോളജിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്; 'പരിശോധനകളില്‍ നാഷണല്‍ മെഡികല്‍ കമിഷന്‍ തൃപ്തി രേഖപ്പെടുത്തി'

കോളജിന് അംഗീകാരം ലഭിക്കാന്‍ സര്‍കാര്‍ നിരവധി അടിയന്തര ഇടപെടലുകള്‍ നടത്തിയെന്ന് പറഞ്ഞ മന്ത്രി കോവിഡിന്റെ വ്യാപനത്തില്‍ പോലും മെഡികല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചുവെന്നും വ്യക്തമാക്കി. എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ കോന്നി മെഡികല്‍ കോളജിന്റെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈ സര്‍കാര്‍ വന്നശേഷം നിരവധി പ്രവര്‍ത്തനങ്ങളാണ് സാക്ഷാത്ക്കരിച്ചത്. 250 കോടി രൂപയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടത്താനായത്. മെഡികല്‍ കോളജിന്റെ നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി (HDS) രൂപീകരിച്ചതായും യോഗം വിലയിരുത്തി.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ടേഴ്സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക് എന്നിവയുടെ നിര്‍മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മാണം ആരംഭിച്ചു.

ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ബുകുകള്‍, ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡികല്‍ ഉപകരണങ്ങള്‍, ഫര്‍ണിചറുകള്‍, മെഡികല്‍ ഗ്യാസ് പൈപ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കി. ഇന്റേണല്‍ റോഡ്, എസ് ടി പി, പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.

മെഡികല്‍ കോളജില്‍ ഒ പി, ഐ പി, അത്യാഹിത വിഭാഗം ആരംഭിച്ചു. മൈനര്‍ ഓപറേഷന്‍ തിയേറ്റര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്, ഫാര്‍മസി സൗകര്യം എന്നിവയൊരുക്കി. അത്യാഹിത വിഭാഗത്തില്‍ 16 ലക്ഷം രൂപയുടെ അധിക ഫര്‍ണിചറുകള്‍ ലഭ്യമാക്കി. ഇ ഹെല്‍ത് സജ്ജമാക്കി.

ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. അഞ്ചു കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി ടി സ്‌കാന്‍, മോഡുലാര്‍ ഓപറേഷന്‍ തീയേറ്ററുകള്‍ എന്നിവ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി. കാരുണ്യ മെഡികല്‍ സ്റ്റോര്‍, ബ്ലെഡ് സ്റ്റോറേജ് യൂനിറ്റ് എന്നിവ സ്ഥാപിച്ചു. 10 നിലകളുള്ള ക്വാര്‍ടേഴ്സിന്റെ നിര്‍മാണം ആരംഭിച്ചു. ബോയ്സ് ഹോസ്റ്റലിന്റേയും, ലേഡീസ് ഹോസ്റ്റലിന്റേയും നിര്‍മാണം ആരംഭിച്ചു.

ഒഫ്താല്‍മോളജി വിഭാത്തില്‍ ഇലക്ട്രോ ഹൈട്രോളിക് ഓപറേറ്റിംഗ് ടേബിള്‍ (7 ലക്ഷം), ഓപറേറ്റിംഗ് മൈക്രോസ്‌കോപ് വിത് ഒബ്സര്‍വന്‍സ് ക്യാമറ ആന്‍ഡ് വീഡിയോ (12.98 ലക്ഷം), ആടോറഫ് കേരറ്റോ മീറ്റര്‍ (3.54 ലക്ഷം) യു എസ് ജി എ സ്‌കാന്‍ (6.14 ലക്ഷം), ഫാകോ മെഷീന്‍ സെന്റുര്‍കോന്‍ (24.78 ലക്ഷം), ജെനറല്‍ സര്‍ജറി വിഭാഗത്തില്‍ എച് ഡി ലാപ്റോസ്‌കോപിക് സിസ്റ്റം (63.88 ലക്ഷം), ലാപ്റോസ്‌കോപിക് ഹാന്‍ഡ് ആക്സസറീസ് (16 ലക്ഷം), ഇലക്ട്രോ ഹൈട്രോളിക് ഓപറേറ്റിംഗ് ടേബിള്‍ (7 ലക്ഷം), ഓര്‍തോപീഡിക്സ് വിഭാത്തില്‍ സി ആം ഇമേജ് ഇന്റന്‍സിഫിയര്‍ (38.65 ലക്ഷം) എന്നിവ സ്ഥാപിക്കുന്നതിനും അനുമതി നല്‍കി.

നാഷണല്‍ മെഡികല്‍ കമിഷന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചു. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അകാഡമിക് ബ്ലോകില്‍ ഗ്രൗന്‍ഡ് ഫ്ളോറില്‍ അനാടമി വിഭാഗം ലാബ്, അനാടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ തിയേറ്റര്‍ മുതലായവ സജ്ജീകരിച്ചു.

ഫാര്‍മകോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപാളിന്റെ കാര്യാലയം, പരീക്ഷാഹാള്‍, ലക്ചര്‍ഹാള്‍, പാതോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ മുതലായവ സജ്ജീകരിച്ചു. ഈ വിഭാഗങ്ങള്‍ക്കാവശ്യമായ ഫര്‍ണിചറുകള്‍, ലൈബ്രറിയ്ക്ക് ആവശ്യമായ ബുകുകള്‍, സ്പെസിമെനുകള്‍, വിദ്യാര്‍ഥികളുടെ പഠനനോപകരണങ്ങള്‍, അനാടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുള്ള ടാങ്ക്, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീഏജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കി.

Keywords: Konni Medical college expedites works to start classes this year itself, Thiruvananthapuram, News, Health, Health and Fitness, Health Minister, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia