Assaulted | ബാലുശ്ശേരിയില്‍ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി
Sep 27, 2022, 13:50 IST
കോഴിക്കോട്: (www.kvartha.com) ബാലുശ്ശേരിയില്‍ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീന്‍ ജീവനക്കാരന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് പരുക്കേറ്റത്.
സ്‌കൂളിനകത്തെ കാന്റീനിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ജീവനക്കാരന്‍ സജി ആണ് മറ്റു വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ കുട്ടിയെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.