Shoots Himself | പൊലീസ് സ്റ്റേഷനുള്ളില്‍ എ എസ് ഐ സ്വയം വെടിയുതിര്‍ത്ത് മരിച്ചു; മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

 


ചണ്ഡീഗഡ്: (www.kvartha.com) പൊലീസ് സ്റ്റേഷനുള്ളില്‍ എ എസ് ഐ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനമെന്ന് സഹപ്രവര്‍ത്തകര്‍. ഹരിയാനയിലെ ഹോഷിയാര്‍പുരിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള സതീഷ് കുമാര്‍ ആണ് മരിച്ചത്.

താണ്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെയാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് റെകോര്‍ഡ് ചെയ്ത വീഡിയോയില്‍ മേലുദ്യോഗസ്ഥനായ ഓംകാര്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

Shoots Himself | പൊലീസ് സ്റ്റേഷനുള്ളില്‍ എ എസ് ഐ സ്വയം വെടിയുതിര്‍ത്ത് മരിച്ചു; മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട വീഡിയോയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

വ്യാഴാഴ്ച നടന്ന പരിശോധനയ്ക്കിടെ സതീഷ് കുമാറിനെ ഓംകാര്‍ സിങ് അപമാനിച്ചുവെന്നാണ് ആരോപണം.

വീഡിയോയില്‍ സതീഷ് കുമാര്‍ പറയുന്നതിങ്ങനെ:

പഞ്ചാബ്, ഹരിയാന കോടതികളില്‍ പരിഗണിക്കാനിരിക്കുന്ന കേസുകളെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. എന്നാല്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു കേസ് മാത്രമേ ഉള്ളൂവെന്നും മറ്റ് കേസുകളുടെ വിശദാംശങ്ങള്‍ അതത് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും മറുപടി നല്‍കി. ആ മറുപടി ഉദ്യോഗസ്ഥന് രസിച്ചില്ല.

തുടര്‍ന്ന് പലതും പറഞ്ഞ് അപമാനിക്കുകയും തനിക്കെതിരേ റിപോര്‍ട് എഴുതുകയും ചെയ്തു. അതിന്റെ മനോവിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സതീഷ് കുമാര്‍ വീഡിയോയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ സ്റ്റേഷന്‍ ഹൗസ് ഓഫിസറെ സ്ഥലംമാറ്റി. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയിലുള്ള തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റിപോര്‍ട് ചെയ്യണമെന്ന് പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

Keywords: Punjab Cop Shoots Himself Inside Police Station, Names Senior In Video, Panjab, News, Police, Dead Body, Suicide, Gun attack, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia