Youth arrested | യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി 2 പവൻ സ്വർണ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

 


കണ്ണൂർ: (www.kvartha.com) നഗരത്തിലെ വാടക ക്വാർടേഴ്സിൽ നിന്നും യുവാവിനെ മദ്യം കഴിപ്പിച്ച് അവശനാക്കിയതിന് ശേഷം തലയ്ക്കടിച്ചു ബോധരഹിതനാക്കി സ്വർണ മാല പിടിച്ചു പറിച്ചോടിയെന്ന കേസിൽ യുവാവിനെ പൊലീസ് ശാസ്ത്രീയമായ അന്വേഷണത്തിൽ പിടികൂടി. കണ്ണൂർ കോർപറേഷനിലെ മേലെ ചൊവ്വയിലെ പാതിര പറമ്പിലാണ് സംഭവം നടന്നത്. വാടക ക്വാർടേഴ്സിൽ താമസിക്കുന്ന വലിയന്നൂർ ചാപ്പയിലെ സ്മിതേഷിനെ താമസസ്ഥലത്ത് രാത്രിയിൽ കയറി അമ്മിക്കുട്ടി കൊണ്ട് തലക്കടിച്ച് വീഴ്ത്തി സ്വർണമാല കവർച നടത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
  
Youth arrested | യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തി 2 പവൻ സ്വർണ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ ജില്ലയിലെ കെ നൗശാദിനെ (42) യാണ് ടൗൺ സിഐ പിഎ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയതത്. തലയ്ക്ക് സാരമായി പരിക്കേറ്റ് എകെജി ആശുപത്രിയിലെ തീവ്രപരിചരണത്തിൽ കഴിയുന്ന സ്മിതേഷിന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നായിരുന്നു മൊഴിയെടുക്കുമ്പോൾ പറഞ്ഞിരുന്നത്. തന്നെ ആക്രമിച്ചത് കോഴിക്കോട് സ്വദേശിയെന്ന് മാത്രമാണ് ഇയാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ പൊലീസിനോട് പറഞ്ഞിരുന്നത്. അന്വേഷണത്തിൽ സംഭവ ദിവസം രണ്ടു പേരും മേലെ ചൊവ്വയിലെ ഒരു ബാറിൽ നിന്നും ഒന്നിച്ചു മദ്യപിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

'സ്മിതേഷ് തനിച്ചാണ് താമസമെന്നറിഞ്ഞപ്പോൾ നിങ്ങളുടെ വീട് തനിക്കും കാണണമെന്ന് പറഞ്ഞ് പ്രതി ഒപ്പം പോരുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ നൗശാദ് കയ്യിൽ കരുതിയ മദ്യം സ്മിതേഷിനൊപ്പം ചേർന്ന് കുടിക്കുകയും മദ്യം കഴിച്ച് അവശ നിലയിൽ കിടന്ന സ്മിതേഷിനെ കവർച ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അവിടുന്ന് അമ്മിക്കുട്ടിയെടുത്ത് സ്മിതേഷിന്റെ തലക്കടിച്ച് വീഴ്ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടുപവൻ മാല പൊട്ടിച്ചെടുത്ത് സ്ഥലം വിടുകയുമായിരുന്നു. സമീപത്തെ 40 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയും കുത്തുപറമ്പിലെ മൊബൈൽ ടവർ ലൊകേഷനിലുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.

മദ്യാസക്തിയുള്ളയാളായതിനാൽ അവിടെ ഏതെങ്കിലും ബാറിലുണ്ടാവാൻ സാധ്യതയുണ്ടെന്നറിഞ്ഞ് കൂത്തുപറമ്പിലെ മൂന്ന് ബാറുകളിൽ പൊലീസ് പരിശോധന നടത്തി. ഇതിലൊരു ബാറിൽ നിന്ന് മദ്യപിക്കയായിരുന്ന നൗശാദ് പൊലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിറകെ ഓടി സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കയായിരുന്നു. കവർച നടത്തിയ മാല ഇരിട്ടിയിലെ ഒരു ജ്വലറിയിൽ നിന്നും എഴുപതിനായിരം രൂപയ്ക്ക് ഇയാൾ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു', പൊലീസ് പറഞ്ഞു.

Keywords:  Kannur, Kerala, News, Top-Headlines, Arrested, Youth, Theft, Gold, Police, Treatment, Youth arrested for Stealing Gold Chain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia