KV Sumesh | കണ്ണൂര്‍ സിപിഎമില്‍ വന്‍ അഴിച്ചു പണി; കെ വി സുമേഷ് എംഎല്‍എ ജില്ലാ സെക്രടറിയേറ്റില്‍

 


കണ്ണൂര്‍: (www.kvartha.com) സിപിഎമിന്റെ ശക്തി ദുര്‍ഗമായ കണ്ണൂരില്‍ വന്‍ അഴിച്ചു പണി. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രടറിയായതിനു ശേഷം സിപിഎമിന്റെ പ്രധാന കേന്ദ്രമെന്ന് അറിയപ്പെടുന്ന കണ്ണൂരില്‍ ആദ്യമായാണ് പാര്‍ടി പുന:സംഘടന നടക്കുന്നത്.
       
KV Sumesh | കണ്ണൂര്‍ സിപിഎമില്‍ വന്‍ അഴിച്ചു പണി; കെ വി സുമേഷ് എംഎല്‍എ ജില്ലാ സെക്രടറിയേറ്റില്‍

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മുതിര്‍ന്ന നേതാക്കളെ ജില്ലാ കമിറ്റിയില്‍ നിന്നും ഒഴിവാക്കി. പകരം കെ വി സുമേഷ് എംഎല്‍എയുള്‍പ്പെടെ രണ്ടുപേരെ ജില്ലാ സെക്രടറിയേറ്റിലേക്ക് കൊണ്ടുവന്നു.
പാര്‍ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സംഘടനാ തലത്തില്‍ അഴിച്ചു പണിയുണ്ടായത്. ഒഴിവാക്കപ്പെട്ട മൂന്ന് നേതാക്കളും സംസ്ഥാന കമിറ്റി അംഗങ്ങളും മറ്റു ചുമതലകള്‍ വഹിക്കുന്നവരുമാണ്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മൂന്ന് മുതിര്‍ന്ന നേതാക്കളെയാണ് ജില്ലാകമിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. കര്‍ഷക സംഘം സംസ്ഥാന ജെനറല്‍ സെക്രടറി വത്സന്‍ പനോളി , കര്‍ഷക തൊഴിലാളി യുനിയന്‍ സംസ്ഥാന ജെനറല്‍ സെക്രടറിയും കണ്‍ട്രോള്‍ കമിഷന്‍ ചെയര്‍മാനുമായ എന്‍. ചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രട്ടറിയും സംസ്ഥാന കമിറ്റിയംഗവുമായ പി ശശി എന്നിവരെയാണ് ഒഴിവാക്കിയത്. പകരം ഇരിട്ടി ഏരിയാ സെക്രടറിയായ കെവി സകീര്‍ ഹുസൈന്‍, കണ്ണൂര്‍ ഏരിയാ സെക്രടറി കെ സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തി. ജില്ലാ സെക്രടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് സി സത്യപാലന്‍, കെവി സുമേഷ് എംഎല്‍എ എന്നിവരെ ഉള്‍പ്പെടുത്താനും ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കമിറ്റി യോഗം തീരുമാനിച്ചു. 

വത്സന്‍ പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമിറ്റി യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജന്‍, പി കെ ശ്രീമതി, ജില്ലാ സെക്രടറി എംവി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് ഏരിയാ സെക്രടറിമാരെ ജില്ലാ കമിറ്റിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ജില്ലാ നേതൃത്വത്തില്‍ പുതുതായി വനിതകളെ ഉള്‍പ്പെടുത്തിയിട്ടില്ല.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, LDF, KV Sumesh MLA, Reshuffle in Kannur CPM: KV Sumesh MLA in district secretariat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia