Tirupati Temple | പണമായി 15,900 കോടി രൂപ, 10.3 ടൺ സ്വര്‍ണം! തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

 


തിരുപ്പതി: (www.kvartha.com) ഇൻഡ്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം കണക്കാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മൊത്തം ആസ്തിയെ സംബന്ധിച്ച് ക്ഷേത്രത്തിന്റെ സംരക്ഷകരായ തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) ശനിയാഴ്ച ധവളപത്രം പുറത്തിറക്കുകയും ആസ്തികളുടെ പട്ടിക പ്രഖ്യാപിക്കുകയും ചെയ്തു. ടിടിഡിയുടെ മൊത്തം ആസ്തി 2.26 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1933-ൽ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് തിരുമല തിരുപ്പതി ദേവസ്ഥാനം അതിന്റെ മൊത്തം സ്വത്തുക്കൾ പ്രഖ്യാപിക്കുന്നത്.
  
Tirupati Temple | പണമായി 15,900 കോടി രൂപ, 10.3 ടൺ സ്വര്‍ണം! തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്; ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

ദേശസാൽകൃത ബാങ്കുകളിൽ നിലവിലെ ബുള്ളിയൻ നിരക്കിൽ 5,300 കോടിയിലധികം രൂപ വിലമതിക്കുന്ന 10.3 ടൺ സ്വർണ നിക്ഷേപമുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇതിൽ 2.5 ടൺ സ്വർണാഭരണങ്ങളുണ്ട്, അവയിൽ ഭൂരിഭാഗവും പുരാവസ്തുക്കളാണ്, അതിനാൽ അവ വിലമതിക്കാനാവാത്തവയാണ്. ഇതിനുപുറമെ 16,000 കോടിയോളം രൂപയുടെ നിക്ഷേപവും ക്ഷേത്രത്തിലുണ്ട്.

ബിസിനസുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംഭാവനകളിൽ നിന്നാണ് ക്ഷേത്രത്തിന്റെ വരുമാനം ലഭിക്കുന്നത്. രാജ്യത്തുടനീളമുള്ള 7,123 ഏകറിൽ വ്യാപിച്ചുകിടക്കുന്ന 960 വസ്തുവകകൾ തിരുപ്പതി ക്ഷേത്ര സ്വത്തുക്കളുടെ പട്ടികയിൽ ഉൾപെടുന്നു. 85,705 കോടി രൂപയുടെ മൂല്യമാണ് 960 സ്വത്തുക്കൾക്ക് കണക്കാക്കുന്നത്.

ക്ഷേത്രത്തിൽ പ്രതിദിനം 80,000 ത്തിലധികം ഭക്തർ ദർശനത്തിനെത്തുന്നു. ആളുകൾ നൽകുന്ന സംഭാവനകൾ ക്ഷേത്രപരിസരത്ത് സൂക്ഷിക്കുന്ന പെട്ടികളിലാണ് സൂക്ഷിക്കുന്നത്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സംഭാവന സ്വീകരിക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia