Dead | ആന്‍ഡമാന്‍ അനുഭവങ്ങള്‍ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ എകെപി നമ്പ്യാര്‍ അന്തരിച്ചു

 

തലശ്ശേരി: (www.kvartha.com) അടിയന്താരാവസ്ഥ കാലത്ത് ആന്‍ഡമാനിലെ സെലുലാര്‍ ജയില്‍ സൂപ്രണ്ടും ആന്‍ഡമാനിലെ ടൂറിസം - ഇന്‍ഫര്‍മേഷന്‍, പട്ടിക ക്ഷേമ വകുപ്പുകളുടെ മുന്‍ ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന എകെ പത്മനാഭന്‍ നമ്പ്യര്‍ (എകെപി നമ്പ്യാര്‍ - 95) അന്തരിച്ചു. തലശേരി കാവുംഭാഗത്തെ വസതിയായ എംവി ഹൗസില്‍ തിങ്കളാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. സഞ്ചയനം 27ന് 8.30ന് നടക്കും.
    
Dead | ആന്‍ഡമാന്‍ അനുഭവങ്ങള്‍ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ എകെപി നമ്പ്യാര്‍ അന്തരിച്ചു

തലശേരിക്കടുത്ത് മാവിലായില്‍ എംവി നാണു നമ്പ്യാരുടെയും എകെ ലക്ഷ്മി കുട്ടിയുടെയും മകനായ അദ്ദേഹം കോഴിക്കോട് 'പൗരശക്തി' ദിന പത്രത്തില്‍ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1954 ല്‍ കേന്ദ്ര സര്‍വീസില്‍ ജോലി നേടി മദിരാശിയില്‍ എത്തി. ഡപ്യൂടേഷനില്‍ ആന്‍ഡമാന്‍ ദ്വീപിലെത്തിയ അദ്ദേഹം അവിടുത്തെ നാലു പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ വിവിധ വകുപ്പുകളുടെ ഡയറക്ടര്‍ പദവികള്‍ക്കൊപ്പം സ്‌റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്ക് സിഇഒ, സഹകരണ വകുപ്പ് രെജിസ്റ്റാര്‍, റഗുലര്‍ പബ്ലിസിറ്റി ഓഫിസര്‍ സ്ഥാനങ്ങളും വഹിച്ചു.

വിരമിച്ച ശേഷം അവിടെ കേരള സമാജം പ്രസിഡന്റായിരുന്നു. ആന്‍ഡമാന്‍ അനുഭവങ്ങള്‍ കോര്‍ത്തിണക്കി 'നക്കാവരം' എന്ന പുസ്തകം എഴുതി. ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ പാര്‍വതി നമ്പ്യാര്‍. മക്കള്‍: എംവി രാധാകൃഷ്ണന്‍ (ബിസിനസ്, ബെംഗ്ലൂര്‍), ഉഷ റാം മനോഹര്‍ (മുന്‍ കേരള ബ്യൂറോ ചീഫ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ), ഡോ.എംവി സുനില്‍ കുമാര്‍ (ഇഎന്‍ടി സര്‍ജന്‍, ഒറ്റപ്പാലം)

മരുമക്കള്‍: രേണുക (ജേര്‍ണലിസ്റ്റ് ), വിപി റാം മനോഹര്‍ (റിട്ട. മാനേജര്‍, കാനറ ബാങ്ക്), ഡോ:ബീന (ഒഫ്താല്‍മോളജിസ്റ്റ് ).

സഹോദരങ്ങള്‍: പരേതരായ എകെ ദാമോദരന്‍ നമ്പ്യാര്‍, കമലാക്ഷിയമ്മ.

Keywords: AKP Nambiar, who imparted Andaman experiences to Malayalis, passed away, Thalassery, News, Dead, Obituary, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia