M Mukundan | ജോലിക്കിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്മാരകമുണ്ടാക്കുന്നില്ലെന്ന് എം മുകുന്ദന്‍
Jan 1, 2023, 09:15 IST
കണ്ണൂര്‍: (www.kvartha.com) ജോലിക്കിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ സമൂഹം മറക്കുകയാണെന്നും ഇവര്‍ക്കായി ആരും സ്മാരകമുണ്ടാക്കുന്നില്ലെന്നും എം മുകുന്ദന്‍. മാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും ജീവനോടെ ശിരസറുക്കലിന് പോലും മാധ്യമ പ്രവര്‍ത്തകര്‍ വിധേയരാവുകയാണെന്നും മയ്യഴിയുടെ കഥാകാരന്‍ കൂടിയായ മുകുന്ദന്‍ പറഞ്ഞു.
രാഷ്ടീയക്കാര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ക്കായി രക്തസാക്ഷി സ്മാരകങ്ങള്‍ ഉണ്ടാവും. പക്ഷെ ജോലിക്കിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായാല്‍ അവര്‍ക്കായി ഒരിടത്തും സ്മാരകങ്ങള്‍ ഉയരുന്നില്ല. സ്മാരകങ്ങള്‍ പണിയുന്നില്ലെങ്കിലും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കാന്‍ സമൂഹത്തിന് മനസുണ്ടാവണം. എന്തോ ഒരു സത്കര്‍മം ചെയ്ത പ്രതീതിയാണ് കോടിയേരിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കുമ്പോള്‍ ഉണ്ടാവുന്നതെന്നും മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു.
കണ്ണൂരിലെ കമ്യൂണിസ്റ്റ് സഖാക്കള്‍ ചിരിക്കാറില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ കോടിയേരി വ്യത്യസ്ഥനാണ്. അപരിചിതത്വം ഇല്ലാതെ ആരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് പ്രകൃതം. ഏത് കൊടുങ്കാറ്റിലും ഇളകാത്ത, പതറാത്ത നേതാവ്. നമ്മള്‍ അധികം മസിലുപിടിച്ചു നിന്നിട്ട് കാര്യമില്ല. ഒരു സാധാരണക്കാരന് തുണയായി എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും എപ്പോഴും ഇടത്തും വലത്തുമായി ഉണ്ടാവണം.
എന്നാല്‍ ഇക്കാലത്ത് ഇരുവരെക്കാളും സമൂഹത്തില്‍ സ്വീകാര്യത കിട്ടുന്നത് പ്രാദേശിക രാഷ്ടീയ പ്രവര്‍ത്തകര്‍ക്കാണെന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടി. തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന ബോധ്യവും
സാമൂഹ്യ പ്രതിബദ്ധതയും എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഉണ്ടാവണം.
എവിടെ നില്‍ക്കുന്നുവെന്നോ എങ്ങോട്ടാണ് പോക്കെന്നോ അറിയാതെ നിലനില്‍പ്പിന്നായി മായാജാലവിദ്യകള്‍ കാട്ടേണ്ട നിലയാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമുള്ളതെന്നും എം മുകുന്ദന്‍ ചൂണ്ടിക്കാട്ടി. നവാസ് മേതര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരായി ചന്ദ്രശേഖരന്‍, നഗരസഭ അധ്യക്ഷ കെ എം ജമുനാ റാണി, ഇ കെ പത്മനാഭന്‍, കെ യു ബാലകൃഷ്ണന്‍, പി ദിനേശന്‍, എന്‍ സിറാജുദിന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: M Mukundan says no memorial is made for journalists who are killed on job, Kannur, News, Media, Writer, Inauguration, Kerala.
അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ തലശ്ശേരി പ്രസ് ഫോറവും, പത്രാധിപര്‍ ഇകെ നായനാര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ അവാര്‍ഡ് റിപോര്‍ടര്‍ ചാനല്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് ആര്‍ രോഷിപാലിന് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ടീയക്കാര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ക്കായി രക്തസാക്ഷി സ്മാരകങ്ങള്‍ ഉണ്ടാവും. പക്ഷെ ജോലിക്കിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായാല്‍ അവര്‍ക്കായി ഒരിടത്തും സ്മാരകങ്ങള്‍ ഉയരുന്നില്ല. സ്മാരകങ്ങള്‍ പണിയുന്നില്ലെങ്കിലും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കാന്‍ സമൂഹത്തിന് മനസുണ്ടാവണം. എന്തോ ഒരു സത്കര്‍മം ചെയ്ത പ്രതീതിയാണ് കോടിയേരിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കുമ്പോള്‍ ഉണ്ടാവുന്നതെന്നും മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു.
കണ്ണൂരിലെ കമ്യൂണിസ്റ്റ് സഖാക്കള്‍ ചിരിക്കാറില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ കോടിയേരി വ്യത്യസ്ഥനാണ്. അപരിചിതത്വം ഇല്ലാതെ ആരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് പ്രകൃതം. ഏത് കൊടുങ്കാറ്റിലും ഇളകാത്ത, പതറാത്ത നേതാവ്. നമ്മള്‍ അധികം മസിലുപിടിച്ചു നിന്നിട്ട് കാര്യമില്ല. ഒരു സാധാരണക്കാരന് തുണയായി എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും എപ്പോഴും ഇടത്തും വലത്തുമായി ഉണ്ടാവണം.
എന്നാല്‍ ഇക്കാലത്ത് ഇരുവരെക്കാളും സമൂഹത്തില്‍ സ്വീകാര്യത കിട്ടുന്നത് പ്രാദേശിക രാഷ്ടീയ പ്രവര്‍ത്തകര്‍ക്കാണെന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടി. തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന ബോധ്യവും
സാമൂഹ്യ പ്രതിബദ്ധതയും എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഉണ്ടാവണം.
എവിടെ നില്‍ക്കുന്നുവെന്നോ എങ്ങോട്ടാണ് പോക്കെന്നോ അറിയാതെ നിലനില്‍പ്പിന്നായി മായാജാലവിദ്യകള്‍ കാട്ടേണ്ട നിലയാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമുള്ളതെന്നും എം മുകുന്ദന്‍ ചൂണ്ടിക്കാട്ടി. നവാസ് മേതര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരായി ചന്ദ്രശേഖരന്‍, നഗരസഭ അധ്യക്ഷ കെ എം ജമുനാ റാണി, ഇ കെ പത്മനാഭന്‍, കെ യു ബാലകൃഷ്ണന്‍, പി ദിനേശന്‍, എന്‍ സിറാജുദിന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: M Mukundan says no memorial is made for journalists who are killed on job, Kannur, News, Media, Writer, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.