Kozhikode NIT | കാംപസിനകത്ത് പരസ്യമായ സ്‌നേഹചേഷ്ട വിലക്കി കോഴിക്കോട് എന്‍ഐടി

 



കോഴിക്കോട്: (www.kvartha.com) ഈ ഫെബ്രുവരി 14-നാണ് വാലന്‍ന്റൈന്‍സ് ദിനം. പ്രണയം പറയാത്തവര്‍ക്ക് തുറന്നുപറയാനും, പ്രണയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായുള്ള ദിവസമാണിത്. ചിലര്‍ കാര്‍ഡുകള്‍, പൂക്കള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കി സ്നേഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചിലര്‍ ഈ ദിവസത്തെ വ്യത്യസ്ത രീതികളില്‍ സ്പെഷ്യല്‍ ആക്കുന്നു. 

ഇതിനിടെ കാംപസിനകത്ത് സ്‌നേഹചേഷ്ടകള്‍ വിലക്കിയിരിക്കുകയാണ് കോഴിക്കോട് എന്‍ഐടി. പരസ്യമായ സ്‌നേഹചേഷ്ടകള്‍ കാംപസില്‍ പാടില്ലെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി (എന്‍ഐടി) ഡീനിന്റെ സര്‍കുലറില്‍ പറയുന്നത്. 

Kozhikode NIT | കാംപസിനകത്ത് പരസ്യമായ സ്‌നേഹചേഷ്ട വിലക്കി കോഴിക്കോട് എന്‍ഐടി


കാംപസിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം തട്ടിക്കുന്നതുമായ അത്തരം സ്വകാര്യ പ്രവൃത്തികള്‍ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ സര്‍കുലറില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ ഡോ. ജി കെ രജനീകാന്ത് പറഞ്ഞു.

Keywords:  News,Kerala,State,Kozhikode,Love,Valentine's-Day,Top-Headlines,Latest-News, Kozhikode NIT Bans Public Lovemaking on Campus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia