Aster Labs | കേരളത്തിലുടനീളം ഹെപറ്റൈറ്റിസ് ബി പരിശോധനയ്ക്കായി നൂറുദിന കാംപയിനുമായി ആസ്റ്റര്‍ ലാബ്സ്

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിലുടനീളം ഹെപറ്റൈറ്റിസ് ബി പരിശോധനയുമായി ആസ്റ്റര്‍ ലാബ്സ്. 'ബി എവേയര്‍, ബി നെഗറ്റീവ്' എന്ന പേരിലാണ് നൂറു ദിന കാംപയിന് ആസ്റ്റര്‍ ലാബ്സ് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്‌കെയറിന്റെ കീഴിലുള്ള ആസ്റ്റര്‍ ഫാര്‍മസിയും, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയും കാംപയിനില്‍ സംയുക്തമായി പ്രവര്‍ത്തിക്കും. ജില്ലയിലെ എല്ലാ ആസ്റ്റര്‍ ലാബുകളിലും പരിശോധനാസൗകര്യം ലഭ്യമാകും.
       
Aster Labs | കേരളത്തിലുടനീളം ഹെപറ്റൈറ്റിസ് ബി പരിശോധനയ്ക്കായി നൂറുദിന കാംപയിനുമായി ആസ്റ്റര്‍ ലാബ്സ്

19ന് ലോക കരള്‍ ദിനാചരണത്തോടനുബന്ധിച്ചാണ് കാംപയിന്‍ ആരംഭിച്ചത്. ജൂലൈ 28, ലോക ഹെപറ്റൈറ്റിസ് ദിനം വരെയാണ് 'ബി എവേയര്‍, ബി നെഗറ്റീവ്' തുടരുക. ഹെപറ്റൈറ്റിസ് ബി (റാപിഡ് കാര്‍ഡ് ടെസ്റ്റ്) പരിശോധന ആസ്റ്റര്‍ ലാബ്‌സിന്റെ എല്ലാ ഔട് ലെറ്റുകളിലും ലഭ്യമാണ്. കാംപയിനിന്റെ ഭാഗമായി ആസ്റ്റര്‍ ലാബ്സിന്റെ എല്ലാ ഔട് ലെറ്റുകളിലും റാപിഡ് കാര്‍ഡ് ടെസ്റ്റ് സൗജന്യമായി ചെയ്യാനുള്ള അവസരം ഉണ്ടാകും.

കേരളത്തിലെ എല്ലാ ആസ്റ്റര്‍ ലാബുകളിലും പരിശോധനാസൗകര്യം ലഭ്യമാണ്. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്ന രോഗികള്‍ക്ക് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഹെപറ്റോളജിസ്റ്റുമാരുടെ സൗജന്യ കണ്‍സള്‍ടേഷനും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8129081291 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഗുരുതര പ്രശ്‌നമാകുന്നതിന് മുമ്പ് ഇത്തരം അണുബാധകള്‍ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുകയാണ് കാംപയിന്‍ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സള്‍ടന്റ് ഗ്യാസ്‌ട്രോഎന്‍ട്രോളജി സര്‍ജറി ഡോ. സജീഷ് സഹദേവന്‍ പറഞ്ഞു.
    
Aster Labs | കേരളത്തിലുടനീളം ഹെപറ്റൈറ്റിസ് ബി പരിശോധനയ്ക്കായി നൂറുദിന കാംപയിനുമായി ആസ്റ്റര്‍ ലാബ്സ്

വൈറല്‍ ഹെപറ്റൈറ്റിസ് ബി എന്നത് അപകടകരമായ ഒരു അണുബാധയാണ്. ഇത് ശരിയായ പരിശോധനകളുടെ അഭാവം മൂലം മിക്ക ആളുകളിലും സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു. വിട്ടുമാറാത്ത രോഗമായി മാറുന്നതുവരെ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല എന്നും ഡോ. സജീഷ് സഹദേവന്‍ വ്യക്തമാക്കി. ആസ്റ്ററിന്റെ പുതിയ കാംപയിന്‍ നൂറു കണക്കിന് പേരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ഉതകുന്നതാകുമെന്നാണ് പ്രതീക്ഷയെന്ന് ആസ്റ്റര്‍ ഇന്‍ഡ്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന് കീഴിലുള്ള കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഈ നൂറ് ദിന കാംപയിനില്‍ കൈകോര്‍ക്കുന്നുണ്ട്.

Keywords: Aster-Labs-News, Aster-Hospital-News, Health-News, Hepatitis-News, Aster MIMS, Aster MIMS Kannur, Aster Lab, Aster Labs with 100 day campaign for Hepatitis B testing across Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia