Good Friday | യേശു കഷ്ടപ്പെടുകയും കുരിശിലേറുകയും ചെയ്ത ദിവസം, 'ദുഃഖവെള്ളി' എങ്ങനെ 'ഗുഡ് ഫ്രൈഡേ' ആയി? കാരണം ഇതാണ്!

 


ന്യൂഡെല്‍ഹി: (www.kvartha.com) 2000-ത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജറുസലേമില്‍ യേശുവിന്റെ കഷ്ടപ്പാടുകളുടെയും കുരിശുമരണത്തിന്റെയും സ്മരണയാണ് ദുഃഖവെള്ളി. ഈസ്റ്റര്‍ ഞായറാഴ്ച വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് മുമ്പ് യേശു ക്രൂശിക്കപ്പെട്ട് മരിച്ച ദിവസമാണിത്. ദുഖവെള്ളിക്ക് ഗുഡ് ഫ്രൈഡേ (Good Friday) എന്നാണ് പറയുന്നത്. ഒറ്റനോട്ടത്തില്‍, ദുഖ:കരമായ ദിവസത്തെ 'ഗുഡ് ഫ്രൈഡേ' അല്ലെങ്കില്‍ നല്ല 'വെള്ളിയാഴ്ച' എന്ന് പറയുന്നത് തെറ്റായ വിശേഷണമായി തോന്നാം. ഈ ദിവസമാണ് യേശു കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തതെങ്കില്‍, എന്തുകൊണ്ടാണ് അതിനെ 'നല്ല വെള്ളിയാഴ്ച' എന്ന് വിളിക്കുന്നത്?.

Good Friday | യേശു കഷ്ടപ്പെടുകയും കുരിശിലേറുകയും ചെയ്ത ദിവസം, 'ദുഃഖവെള്ളി' എങ്ങനെ 'ഗുഡ് ഫ്രൈഡേ' ആയി? കാരണം ഇതാണ്!

എന്താണ് വസ്തുത

ഗുഡ് ഫ്രൈഡേ എന്ന പേര് യഥാര്‍ഥത്തില്‍ എവിടെ നിന്നാണ് വന്നതെന്ന് ആര്‍ക്കും ഉറപ്പില്ല. എന്തുകൊണ്ടാണ് ഇതിനെ 'ഗുഡ് ഫ്രൈഡേ' എന്ന് വിളിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി അനുമാനങ്ങളുണ്ട്. ഒരു തലം, ഈ വാക്കുകളുടെ അര്‍ഥത്തെക്കുറിച്ചാണ്. ഗുഡ് ഫ്രൈഡേയ്ക്ക് പ്രയോഗിക്കുന്ന 'നല്ലത്' എന്ന പദം വിശുദ്ധം എന്നര്‍ഥമുള്ള ഒരു പഴയ ഇംഗ്ലീഷ് പദപ്രയോഗമാണ്. ഇതിനെ പലപ്പോഴും 'വിശുദ്ധ വെള്ളിയാഴ്ച' എന്നും വിളിക്കാറുണ്ട്.

എന്നാല്‍ മറ്റൊരു അര്‍ഥത്തില്‍, ദുഃഖവെള്ളി ഈസ്റ്റര്‍ ഞായറാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈസ്റ്റര്‍ യേശുവിന്റെ പുനരുഥാനത്തിന്റെ സന്തോഷകരമായ ആഘോഷമാണ്. യേശു ആദ്യം മരിച്ചില്ലായിരുന്നുവെങ്കില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ലായിരുന്നു. യേശുക്രിസ്തു തന്റെ ത്യാഗം ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ വിശ്വാസികള്‍ അതിനെ 'നല്ലത്' എന്ന് വിളിക്കുന്നു

ക്രിസ്തുവിന്റെ കഷ്ടപ്പാടിന്റെ പ്രതീകമായ വലിയ മരക്കുരിശും മുള്‍ക്കിരീടവും വഹിച്ചുകൊണ്ടാണ് വിശ്വാസികള്‍ പലപ്പോഴും ദുഃഖവെള്ളിയാഴ്ചയിലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നത്. ദുഃഖവെള്ളിക്ക് ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും നടത്തുന്നു.

Keywords: New Delhi, National, News, Jesus Christ, Good-Friday, Easter, Died, Top-Headlines, If Jesus suffered and died, why is it called Good Friday?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia