Complaint | തൃശൂരില്‍ 13കാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് വീട്ടുകാരുടെ പരാതി

 

തൃശൂര്‍: (www.kvartha.com) കാട്ടൂര്‍ നെടുമ്പുരയില്‍ 13 വയസുകാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി. കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ (13) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

കുടുംബസമേതം വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് ആരോപണം. പനി, ഛര്‍ദി, വയറിളക്കം എന്നിവയുണ്ടായതിനെത്തുടര്‍ന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്നുപേരെയും തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. \

Complaint | തൃശൂരില്‍ 13കാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് വീട്ടുകാരുടെ പരാതി

പിന്നീട് ഹമദാന്‍ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തൃശൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. 

Keywords: Thrissur, News, Kerala, Family, Death, Food poisoning, Complaint, Thrissur: Family complains that 13-year-old died of food poisoning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia