Wild boar | കർഷക തൊഴിലാളിയെ കൃഷിയിടത്തിൽ കുത്തിപ്പരുക്കേൽപിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

 


കണ്ണൂർ: (www.kvartha.com) കൃഷിയിടത്തിൽ കർഷക തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച കാട്ടുപന്നിയെ പഞ്ചായത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. കാട്ടുപന്നിയുടെ കുത്തേറ്റ് 60കാരന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആറളം ഉരുപ്പുംകുണ്ടിലെ കൊച്ചുവേലിക്കകത്ത് തങ്കച്ചനാണ് കുത്തേറ്റത്. അരയ്ക്കുതാഴെ സാരമായി പരുക്കേറ്റ തങ്കച്ചനെ ആദ്യം എടൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പന്നിയെ പഞ്ചായത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചുകൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചു.

Wild boar | കർഷക തൊഴിലാളിയെ കൃഷിയിടത്തിൽ കുത്തിപ്പരുക്കേൽപിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉരുപ്പുംകുണ്ടിലെ കിഴക്കെപടവത്ത് കെജെ ജോസിന്റെ സ്ഥലത്ത് നെൽക്കൃഷിക്കായി നിലമൊരുക്കുകയായിരുന്നു തങ്കച്ചനും തൊഴിലാളികളും. പണിക്കിടയിൽ വെള്ളമെടുക്കാൻ പോകുന്നതിനിടെയാണ് തങ്കച്ചനെ പന്നി ആക്രമിച്ചത്. ബഹളംകേട്ട് കൂടെ പണിയെടുക്കുന്നവർ പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചു. തങ്കച്ചനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പന്നി സമീപത്തെ കുറ്റിക്കാട്ടിലുണ്ടെന്ന് കണ്ടെത്തി. ഉടൻ ആറളം പഞ്ചായത് പ്രസിഡന്റെ കെപി രാജേഷിനെ വിവരമറിയിച്ചു.

പ്രസിഡന്റിന്റെ അനുമതിയോടെ ലൈസൻസ് തോക്കുടമ കീഴ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കൽ ബേബി പന്നിയെ വെടിവെച്ചിട്ടു. 75 കിലോയിലധികം തൂക്കം വരുന്ന പന്നിയെ സമീപത്തുതന്നെ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. പഞ്ചായത് പ്രസിഡന്റ് കെപി രാജേഷ്, സെക്രടറി രശ്മിമോൾ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം, വെറ്റിനറി ഡോക്ടർ ശീതൾ ഡൊമനിക് എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.

Keywords: News, Kannur, Kerala, Wild Boar, Dead, Attack, Panchayat President,   Wild boar shot dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia